VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home RSS Resolutions

ഭാരതം സ്വയംപര്യാപ്തമാക്കാന്‍ തൊഴില്‍ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കണം

2022 മാര്‍ച്ച് 11, 12, 13 തീയതികളില്‍ കർണാവതിയില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരത പ്രതിനിധിസഭ പാസാക്കിയ പ്രമേയം

VSK Desk by VSK Desk
16 March, 2022
in Resolutions
ShareTweetSendTelegram

സമൃദ്ധമായ പ്രകൃതിവിഭവങ്ങള്‍, വിപുലമായ മാനവശേഷി, സ്വതഃസിദ്ധമായ സംരംഭകത്വമികവ് എന്നിവ കൊണ്ട് നമ്മുടെ കാര്‍ഷിക-നിര്‍മാണ-സേവനമേഖലകളില്‍ പരിവര്‍ത്തനം വരുത്തി, ധാരാളം തൊഴിലവസര ങ്ങള്‍ സൃഷ്ടിച്ച്, സാമ്പത്തികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഭാരതത്തിന് കഴിയും. സമീപകാലത്ത് കോവിഡ് മഹാമാരി തൊഴില്‍, ഉപജീവനമേഖലകളില്‍ പ്രതിഫലിച്ചെങ്കിലും അത് സൃഷ്ടിച്ച പുതിയ അവസര ങ്ങള്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമ്പൂര്‍ണസമാജവും അത്തരം അവസര ങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ വര്‍ദ്ധിതവീര്യത്തോടെ പ്രവര്‍ത്തനസജ്ജമാകണമെന്ന് ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സഭ ഊന്നിപ്പറയുന്നു.

മനുഷ്യകേന്ദ്രീകൃതവും അധ്വാനപ്രധാനവും പരിസ്ഥിതിസൗഹൃദവും വികേന്ദ്രീകരണത്തില്‍ ഊന്നല്‍ നല്‍കുന്നതും നേട്ടങ്ങളുടെ ന്യായമായ വിതരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതും ഗ്രാമീണസാമ്പത്തികമേഖല യെയും സൂക്ഷ്മ-ചെറുകിട-കാര്‍ഷിക പ്രധാനമായ വ്യവസായങ്ങളെയും ത്വരിതപ്പെടുത്തുന്നതുമായ ഭാരതീയ സാമ്പത്തികമേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നതാണ് പ്രതിനിധിസഭയുടെ അഭിപ്രായം. ഗ്രാമീണതൊഴില്‍ സാധ്യത, അസംഘടിതതൊഴില്‍മേഖലയിലെ ജോലി സാധ്യത, സ്ത്രീകള്‍ക്ക് തൊഴില്‍, സാമ്പത്തികരംഗത്ത് അവരുടെ മൊത്തം പങ്കാളിത്തം എന്നിവയെല്ലാം ഉത്തേജിപ്പിക്കണം. നൂതനസാങ്കേതികവിദ്യയും നമ്മുടെ സാമൂഹ്യസാഹചര്യത്തിനിണങ്ങുന്ന നൈപുണ്യവും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്.

മുന്‍പറഞ്ഞ കാര്യങ്ങളുടെ ആധാരത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്ന വിജയകരമായ മാതൃകകള്‍ രാജ്യത്തെവി ടെയും ലഭ്യമാണ്. അവ, പ്രാദേശിക പ്രത്യേകതകളും കഴിവുകളും ആവശ്യകതകളും പരിഗണിച്ചിട്ടുണ്ട്. സംരംഭകരും വ്യാപാരികളും ചെറുകിട സാമ്പത്തികസ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും സന്നദ്ധസം ഘടനകളും അത്തരം സ്ഥലങ്ങളില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, സഹകരണ മേഖല, പ്രാദേശിക ഉല്‍പന്നങ്ങ ളുടെ നേരിട്ടുള്ള വിപണി, നൈപുണ്യവികസനം എന്നീ മേഖലയില്‍ ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരി ശ്രമങ്ങള്‍ കരകൗശലമേഖല, ഭക്ഷ്യസംസ്‌കരണം, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍, കുടുംബ സംരംഭങ്ങള്‍ എന്നിവ യ്‌ക്കെല്ലാം പ്രോത്സാഹനമായിട്ടുണ്ട്. മറ്റുള്ളവരുമായി അവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചുകൊണ്ട് ആവശ്യമു ള്ളിടത്ത് അത് പകര്‍ത്താവുന്നതാണ്. ചില വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്ന തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ദുര്‍ബലരും അശരണരും ഉള്‍പെടുന്ന സമൂഹത്തിലെ വലിയ വിഭാഗ ത്തിന് സ്ഥിരമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയ വിജയഗാഥകളെയെല്ലാം പ്രതിനിധിസഭ അനുമോദിക്കു ന്നു. സമൂഹത്തില്‍ ‘സ്വദേശിയുടെയും സ്വാവലംബനത്തിന്‍റെയും’ ചൈതന്യമുണര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തേ സൂചിപ്പിച്ച ഉദ്യമങ്ങള്‍ക്ക് ആക്കം കൂട്ടും.

വലിയ തൊഴില്‍സാധ്യതയുള്ള നമ്മുടെ ഉല്‍പാദനമേഖലയെ ശക്തിപ്പെടുത്തണം. ഇറക്കുമതിയെ ആശ്ര യിക്കുന്നത് കുറയ്ക്കാന്‍ അത് സഹായിക്കും. ജോലി മാത്രം തേടുന്ന മാനസികാവസ്ഥയില്‍നിന്ന് പുറത്തു കടക്കാന്‍ ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ, പഠനത്തിലൂടെയും ഉപദേശത്തിലൂടെയും ശ്രമിച്ചു സംരംഭക ത്വത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. അത്തരം സംരംഭകത്വശീലം സ്ത്രീകളിലും ഗ്രാമീണരി ലും വിദൂരപ്രദേശങ്ങളിലും ഗിരിജനമേഖലകളിലും വളര്‍ത്തണം. വിദ്യാഭ്യാസവിചക്ഷണരെയും വ്യാവസാ യിക-സാമൂഹ്യനേതാക്കളെയും സാമൂഹ്യസംഘടനകളെയും മറ്റു സ്ഥാപനങ്ങളെയും ഇക്കാര്യത്തില്‍ സജീവപങ്കാളികളാക്കാന്‍ കഴിയും. ഇതിന് സര്‍ക്കാരും മറ്റു പരിശ്രമങ്ങളും ഒന്നിച്ചുപോകണം.

ദ്രുതഗതിയില്‍ മാറിവരുന്ന ആഗോളസാമ്പത്തിക-സാങ്കേതിക വെല്ലുവിളികളെ നേരിടുന്നതിന് ഒരു സമൂഹ മെന്ന നിലയില്‍ നൂതനവഴികള്‍ തേടേണ്ടതുണ്ടെന്ന് പ്രതിനിധിസഭ കരുതുന്നു. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ഇക്കണോമി, കയറ്റുമതി എന്നിവയിലെ തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും സാധ്യതകള്‍ ശ്രദ്ധാപൂര്‍വം ആരായണം. ജോലിയിലും അതിനുമുമ്പുള്ള ഗവേഷണത്തിലും സാങ്കേതികകണ്ടുപിടുത്തങ്ങ ളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഹരിതസാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍ക്കും മാനവശേഷിപരി ശീലനം വേണം.

സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനുമായി ഭാരതകേ ന്ദ്രീകൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രതിനിധിസഭ പൗരന്മാരോട് ആവശ്യപ്പെടുന്നു. ഭാരതത്തി ന്റെ ശാശ്വതമൂല്യങ്ങളിലധിഷ്ടിതമായ ആരോഗ്യകരമായ തൊഴില്‍സംസ്‌ക്കാരം രൂപപ്പെടുത്താന്‍ എല്ലാ വിഭാ ഗം ജനങ്ങളോടും പ്രതിനിധിസഭ അഭ്യര്‍ഥിക്കുന്നു. അതുവഴി വിവിധതരത്തിലുള്ള തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഉത്തേജകമായി ഭാരതം ആഗോളസാമ്പത്തികരംഗത്ത് ശരിയായ സ്ഥാനം നേടുന്നതിന് അത് രാസത്വരകമായി പ്രവര്‍ത്തിക്കും.

Share16TweetSendShareShare

Latest from this Category

പാനിപ്പത്തിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

Need to promote work opportunities to make Bharat Self Reliant

ABPS Resolution 2 – Bharat stands as ‘One’ against Covid -19 Pandemic

ABPS Resolution 1 – Construction of Mandir at Shri Rama Janmbhoomi Manifestation of the innate strength of Bharat

ഇസ്ലാമികഭീകരത കേരളത്തില്‍ ആഴത്തില്‍ പിടിമുറുക്കുന്നു – ആര്‍. എസ്. എസ്.

ABKM 2020 Resolution 3– Citizenship Amendment Act 2019 – Moral and Constitutional obligation of Bharat

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies