VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നിശബ്ദ ധീരതയുടെയും പോരാട്ടത്തിന്റെയും ഓർമ..

VSK Desk by VSK Desk
7 August, 2025
in കേരളം, ലേഖനങ്ങള്‍
Share
Tweet
SendTelegram

ഡോ. അമിത ഷെറീഫ്

ഭരത്കുമാർ എന്ന എന്റെ രോഗിക്ക് ഞാൻ വിട നൽകുന്നു.. കഴിഞ്ഞ നാല് മാസക്കാലം ഡോ. പ്രസീദയോടൊപ്പം അദ്ദേഹത്തെ പരിചരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു. ഈ ഹ്രസ്വകാലത്തെ പരിചയം പോലും ഒരു ഡോക്ടറെന്ന നിലയിലും, അതിലുപരി ഒരു മനുഷ്യനെന്ന നിലയിലും എന്നിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ഭരത്കുമാർ അസാമാന്യമായ ആത്മബലത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും ഉടമയായിരുന്നു. ആർഎസ്എസിന്റെ പ്രതിബദ്ധതയുള്ള പ്രവർത്തകനെന്ന നിലയിൽ, അച്ചടക്കം, ലാളിത്യം, ആഴത്തിലുള്ള ആത്മീയ ബോധം എന്നിവ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതി ചികിത്സയിൽ അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നു. ഞാൻ അലോപ്പതി ഡോക്ടറാണെങ്കിൽ പോലും, എന്റെ ചികിത്സാ നിർദ്ദേശങ്ങളെ അദ്ദേഹം ഊഷ്മളതയോടും യുക്തിസഹമായിട്ടുള്ള ചോദ്യങ്ങളോടും ബഹുമാനത്തോടും കൂടിയാണ് സ്വീകരിച്ചിരുന്നത്. കാര്യങ്ങൾ ശാസ്ത്രീയമായി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അദ്ദേഹം ചികിത്സ സ്വീകരിച്ചിരുന്നുള്ളൂ. ഈ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു.

അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയപ്പോൾ, 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കടുത്ത എതിരാളിയായിരുന്നു അദ്ദേഹമെന്ന് ഞാൻ മനസ്സിലാക്കി. ആ ഇരുണ്ട കാലഘട്ടത്തിൽ അതിക്രൂര മർദ്ദനമേറ്റ് വയറിന് സാരമായി പരിക്കേറ്റു. ഈ ആഘാതമാണ് പിന്നീട് ഗുരുതര പാൻക്രിയാസ് രോഗത്തിന് കാരണമായത്. ഒടുവിൽ അത് ക്യാൻസറായി മാറി. അത് അദ്ദേഹത്തിന്റെ ജീവനെടുത്തു. സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെ ദൂരവ്യാപകമായ ദുരന്തഫലമായിരുന്നു ഈ രോഗം.

ഭരണകൂടത്തിന്റെ ക്രൂരതയെ വകവെയ്‌ക്കാതെ ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട ഭരത്കുമാറിനെപ്പോലെയുള്ളവരുടെ ത്യാഗങ്ങളാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. അദ്ദേഹം നിശബ്ദനായ ഒരു ശക്തിദുർഗ്ഗമായിരുന്നു. വേദനയിലും ആ മനസ്സിൽ പകയോ ഭയമോ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതിനേക്കാൾ വലിയ വെല്ലുവിളികളെ അതിജീവിച്ചതുകൊണ്ടാകാം, അദ്ദേഹം രോഗത്തെ പോലും ശാന്തമായി സ്വീകരിച്ചു. നിരാശ കൊണ്ടല്ല, മറിച്ച് അറിവ്, ധാർമ്മികത, സമാധാനം എന്നിവയോടെ അദ്ദേഹം മരണത്തെയും സ്വാഗതം ചെയ്തുവെന്ന് എനിക്ക് തോന്നി.

എനിക്കദ്ദേഹം ഒരു രോഗി മാത്രമായിരുന്നില്ല. എന്റെ വൈദ്യജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും ശ്രേഷ്ഠനായ വ്യക്തികളിൽ ഒരാളാണ്. അനീതിക്കെതിരെയുള്ള നിശബ്ദ പോരാട്ടമായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ വിയോഗമാകട്ടെ നമ്മൾ വിലമതിക്കുന്ന സ്വാതന്ത്ര്യത്തിന് നൽകിയ വിലയുടെ ഓർമ്മപ്പെടുത്തലും. ആ ശ്രേഷ്ഠ ജന്മത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

Share
Tweet
SendShareShare

Latest from this Category

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies