ഇന്ന് ബാളാസാഹബ് ദേവറസ്ജിയുടെ 107-ാം ജന്മദിനം
1915 ഡിസംബർ 11 ന് (മാർഗശീർഷ ശുക്ല 5) നാഗ്പൂരിലെ ഇത്വാരി യിലാണ് മധുകർ ദത്താത്രേയ എന്ന ബാളാസാഹബ് ദേവറസജി ജനിച്ചത്. അചഞ്ചല ചിത്തനും ബുദ്ധിമാനുമായp വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. പരംപൂജനീയ ഡോക്ടർജി തുടങ്ങിയ ശാഖയിലെ ബാലസ്വയംസേവകരുടെ ഗണയായ കുശപഥക്കിലായിരുന്നു ദേവറസ് കുടുംബത്തിലെ ഇരു സഹോദരന്മാരും.
1932 ൽ ഇത്വാരിയിലെ കാര്യവാഹ്, പിന്നീട് നഗർ കാര്യവാഹ് മുതൽ പരംപൂജനീയ സർസംഘചാലക് വരെയുള്ള വിവിധ ചുമതലകളിൽ അദ്ദേഹം സഫലമായി പ്രവർത്തിച്ചു. 1935 ൽ മോറിസ് കോളേജിൽ നിന്ന് സം സ്കൃതത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദപഠനം പൂർത്തിയാക്കി. ഡോക്ടർജിയുടെ നിർദ്ദേശമനുസരിച്ച് നാഗ്പൂരിലെ അനാഥവിദ്യാർത്ഥികൾക്കുള്ള വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.
അഞ്ചുസഹോദരന്മാരായിരുന്നു അവർ. ഏറ്റവും മുതിർന്നയാൾ ബാലാഘാട്ടിൽ വക്കീലായിരുന്നു. രണ്ടാമൻ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. മൂന്നാമത്തെ സഹോദരന് ഇംഗ്ലീഷ് മരുന്നുകളുടെ കച്ചവടമായിരുന്നു. ബാളാസാഹബ് നാലാമനായിരുന്നു. അഞ്ചാമൻ ഭാവുറാവുവും.
ബാളാസാഹബും ഭാവുറാവുവും തങ്ങളുടെ ഭാഗമായ കൃഷിയിടം വിറ്റ്
ആ പണം സേവാകാര്യങ്ങൾ നടത്തുന്ന സംഘടനകൾക്ക് നൽകിയിരുന്നു.പഴയകാലമായിരുന്നു അത്. അവരുടെ വീട്ടിലും പഴയ ആചാരങ്ങൾ പാലിച്ചിരുന്നു. നാഗ്പൂരിലും അടുത്തുള്ള മറ്റ് ഗ്രാമങ്ങളിലുമുള്ള സ്വയം സേവകരുടെ വീടുകളിൽ ബാളാസാഹബ് പോകുമായിരുന്നു. അവർ ബാളാസാഹബിന്റെ വീട്ടിലും വന്നിരുന്നു. ഒരു ദിവസം അമ്മയോട് അദ്ദേഹം പറഞ്ഞു. “രണ്ട് സ്വയംസേവകർ വന്നിട്ടുണ്ട്. അവർ എന്നോടൊത്ത് ആഹാരം കഴിക്കും.” അമ്മ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, “അവർ ഏതു ജാതിക്കാരാണ് അവർക്ക് ഭക്ഷണം പുറത്ത് കൊടുക്കുന്നതാവും നന്നാവുക. ബാളാസാഹബ് പറഞ്ഞു, “അത് പറ്റില്ല അമ്മേ, അവർ എന്റെ സഹോദരന്മാരാണ്. അതിൽ എല്ലാം അടങ്ങിയിരുന്നു.
“അവർ എന്റെ കൂടെ അടുക്കളയിൽ ഇരിക്കും. സംഘത്തിൽ ഞങ്ങൾ പരസ്പരം ഒരിക്കലും ജാതി ചോദിക്കാറില്ല. ഞങ്ങളെല്ലാവരും ഭാരതമാതാവിന്റെ മക്കളാണ്, അതിനാൽ സഹോദരന്മാരാണ് എന്നാണ് എപ്പോഴും ഞങ്ങൾ പറയാറുള്ളത്. അത് വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ജീവിതത്തിൽ പ്രായോഗികമാക്കണം എന്നാണെന്റെ ആഗ്രഹം.
പിന്നീടൊരിക്കലും ആ വീട്ടിൽ ഈ ചോദ്യമുയർന്നിട്ടില്ല.
പദ്ധതികളുടെ ആസൂത്രണവും നിർവഹണവും നന്നായി അറിയുന്ന ആളായിരുന്നു ദേവറസജി. അതിനാൽ നാഗ്പൂരിലെ സംഘപ്രവർത്തനം “പകൽ രണ്ടിരട്ടിയും രാത്രി നാലിരട്ടിയും’ എന്ന രീതിയിൽ വർധിച്ചു. മാത്രമല്ല വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ വ്യക്തിപരമായ സുഖങ്ങളുപേക്ഷിച്ച് അവരെ അയച്ച സ്ഥലങ്ങളിൽ ഉറച്ചുനിന്ന് പ്രവർത്തിച്ചു.
ദേവറസ്ജി ഡോക്ടർജിയോട് പറഞ്ഞു, “ഞാനെന്താ മറ്റുള്ളവരെ അയച്ചുകൊണ്ടിരുന്നാൽ മാത്രം മതിയോ? സംഘപ്രവർത്തനം വളർത്താൻ വേറൊരു പ്രാന്തത്തിൽ പോകാൻ എനിക്കും ആഗ്രഹമുണ്ട്.
അദ്ദേഹത്തെ ബംഗാളിലേയ്ക്ക് അയയ്ക്കാൻ ഡോക്ടർജി തീരുമാനിച്ചു. ദേവറസജി തന്റെ അച്ഛനെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി. അച്ഛൻ വഴങ്ങിയില്ല. ഒരു മകൻ (ഭാവുറാവു ദേവറസജി) ലഖ്നൗവിലേയ്ക്ക് പോയി. വീട്ടിലേക്ക് വരുന്ന കാര്യമോ വിവാഹക്കാര്യമോ അവൻ പറയുന്നില്ല. ഇപ്പോൾ ഇവനും പോവുകയാണ്. സംഘത്തേയും ദേവിയേയും അദ്ദേഹം വല്ലാതെ കുറ്റപ്പെടുത്തി. അച്ഛനെ വീണ്ടും നമസ്കരിച്ച് ദേവറസ്ജി ഇത്രമാത്രം പറഞ്ഞു, “എന്റെ തീരുമാനം ഉറച്ചതാണ്. ഞാൻ പോവുകയാ ‘ അച്ഛൻ ഒന്നും പറഞ്ഞില്ല. പ്രശ്നം അവിടെ തീരും എന്ന് എല്ലാവരും കരുതി.
സ്റ്റേഷനിൽ നിരവധി കാര്യകർത്താക്കളെത്തിയിരുന്നു. ഡോക്ടർജിയും എത്തിയിരുന്നു. ദേവറസജി തന്റെ സീറ്റിലിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛൻ രുദ്രാവതാരം പോലെ അവിടെയെത്തി. അദ്ദേഹം തന്റെ മകനെ തെരയാനാരംഭിച്ചു. സംഘത്തേയും ഡോക്ടർജിയേയും വിമർശിക്കാൻ തുടങ്ങി.
ദേവറസ്ജിക്ക് എല്ലാം മനസിലായി. അദ്ദേഹം പുറകിലെ വാതിലിലൂടെ ഇറങ്ങി അടുത്ത ബോഗിയിൽ കയറി. ഡോക്ടർജി അദ്ദേഹത്തിന്റെ അച്ഛന്റെ അടുത്തെത്തി. തന്റെ ശൈലിയിൽ ബോധ്യപ്പെടുത്തി ശാന്തനാ ക്കി. വണ്ടി ഓടിത്തുടങ്ങിയപ്പോൾ വീണ്ടും ദേവറസജി തന്റെ പഴയ സീറ്റിലെത്തി വാതിൽക്കൽ നിന്ന് കൈ ഉയർത്തി. എല്ലാവരും കൈ ഉയർത്തി അദ്ദേഹത്തെ യാത്രയാക്കി. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ അച്ഛന്റെ കൈ യുമുണ്ടായിരുന്നു.
അങ്ങനെ ദേവറസജി പ്രചാരകനായി കൊൽക്കത്തയിലേക്ക് പോയി. എന്നാൽ ഡോക്ടർജിയുടെ അസുഖം മൂർച്ഛിച്ച കാലത്ത്, 1940 ൽ അദ്ദേഹം നാഗ്പൂരിലേക്ക് തിരിച്ചുവന്ന് വീണ്ടും നാഗ്പൂർ നഗർ കാര്യവാഹ് എന്ന ചുമതല ഏറ്റെടുത്തു.
1943 ൽ അദ്ദേഹം സർകാര്യവാഹായി നിയോഗിക്കപ്പെട്ടു. തന്റെ സംഘടനാകുശലതകൊണ്ട് സമാജജീവിതത്തിലെ പ്രധാനപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹം കാര്യകർത്താക്കളെ സൃഷ്ടിച്ചു. എല്ലാ രംഗങ്ങളിലും അദ്ദേഹം സാമാജികവീക്ഷണം അവതരിപ്പിച്ചു.
പൂജനീയ ഗുരുജിക്കുശേഷം തൃതീയ സർസംഘചാലകായി ദേവറസ്ജി നിയോഗിക്കപ്പെട്ടു. സർസംഘചാലക് എന്ന നിലയിൽ തുടർച്ചയായ 21 വർഷം ഭാരതമാസകലം അദ്ദേഹം യാത്ര ചെയ്തു. അടിയന്തരാവസ്ഥയിലെ രണ്ടാമത്തെ സംഘനിരോധനകാലത്ത് പൂണെയിലെ യേർവാഡാ ജയിലിൽ നിന്ന് അദ്ദേഹം സ്വയംസേവകർക്ക് മാർഗദർശനം നൽകി.
രാമജന്മഭൂമി പ്രക്ഷോഭം, തർക്കമന്ദിരം തകർന്നതിന് ശേഷമുള്ള മൂന്നാമത്തെ സംഘനിരോധനകാലത്ത് അസുഖമായിരുന്നിട്ടുകൂടി അദ്ദേഹം കാര്യകർത്താക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. അസുഖം കാരണം പ്രവാസം പരിമിതപ്പെട്ടു. അതിനാൽ 1994 മാർച്ചിൽ സർസംഘചാലക് ചുമത ലയിൽനിന്ന് സ്വേച്ഛയാൽ വിരമിച്ച് പ്രൊഫ. രജൂഭയ്യയുടെ കൈകളിൽ ആ ചുമതല ഏൽപിച്ചു.
Discussion about this post