VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജനുവരി 3:സാവിത്രി ബായ് ഫുലെ ജയന്തി

VSK Desk by VSK Desk
3 January, 2023
in സംസ്കൃതി
ShareTweetSendTelegram

സാവിത്രി ബായ് ഫൂലെ മഹാത്മാ ഗാന്ധിയോളമോ സ്വാമി വിവേകാനന്ദനോളമോ പ്രശസ്ത യായിരിക്കില്ല.പക്ഷെ സ്ത്രീശാക്തീകരണത്തിലും സാമൂഹ്യ സേവനത്തിലും നല്കിയ സംഭാവനകൾമൂലം ചരിത്രത്തിൽ അവരോളം തന്നെ മഹോന്നതമായ സ്ഥാനം അർഹിക്കുന്നു ഈ ധീര വനിത . സമൂഹത്തിലെ അധക്രിതരുടെയും സ്ത്രീകളുടെയും പ്രത്യേകിച്ച് വിധവകളുടെയും മാന്യതക്കും അവകാശത്തിനും സംരക്ഷണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുന്നണിപ്പോരാളിയായിരുന്നു സാവിത്രി ബായ് .

അവരെ കുറിച്ച് Savitribai and India’s Conversation on Education’ എന്ന പേരിൽ Oikos Worldviews Journal ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ എഴുതപ്പെട്ടു :

You owe her. But do you know her? Savitribai Phule, the Mother of modern education. If you are an Indian woman who reads, you owe her. If you are an educated Indian woman, you owe her. If you are an Indian schoolgirl reading this chapter in English, you owe her. If you are an educated international desi woman, you owe her.”

മഹാരാഷ്ട്രയിലെ നായ്ഗാവിൽ ഒരു കര്ഷക കുടുംബത്തിൽ 1831 ജനുവരി 3 നു സാവിത്രി ബായ് ഫൂലെ ജനിച്ചു. തന്റെ 9 ആമത്തെ വയസ്സിൽ 12 വയസ്സുകാരനായ ജ്യോതിറാവു ഫൂലെ യെ വിവാഹം കഴിച്ചു . അവളുടെ പഠിക്കാനുള്ള തൃഷ്ണ കണ്ടു അദ്ദേഹം അവളെ എഴുത്തും വായനയും പഠിപ്പിച്ചു. താൻ ചെയ്യുന്നതു ഭാരതത്തിലെ ഒരു പുതിയ ഇതിഹാസത്തിന് ബീജാവാപം ചെയ്യുകയാണ് എന്ന് അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒട്ടും അനുകൂലമല്ലാത്ത സാമൂഹിക ചുറ്റുപാടിൽ അവൾ പഠിച്ച് ഭാരതത്തിലെ ആദ്യത്തെ ഭാരതീയയായ അധ്യാപികയായി.

സാവിത്രി – ജ്യോതിറാവു ദമ്പതികൾ പൂനെയിലെ നാരായണ്‍ പെഠിൽ 1848 ൽ പെണ്‍കുട്ടികൾക്കായുള്ള ആദ്യത്തെ സ്കൂൾ ആരംഭിച്ചു. നാനാ ജാതി മതസ്ഥരായ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്യപ്പെട്ടു. അവിടെയും സാവിത്രിക്കു മറ്റൊരു വെല്ലുവിളി നേരിടെണ്ടിയിരുന്നു. സ്ത്രീകൾ വീടിനു പുറത്തു പോയി ജോലി ചെയ്യുക പതിവില്ലാത്ത കാലമായിരുന്നു. നാട്ടിലുള്ള യാഥാസ്ഥിതികർ കല്ലും ചെളിയും വാരി അവരെ എറിയുമായിരുന്നു. അതുകൊണ്ട് പലപ്പോഴും സ്കൂളിൽ ചെന്ന് മറ്റൊരു വസ്ത്രം ധരിച്ചു വേണമായിരുന്നത്രേ അവര്ക്ക് ക്ലാസ്സിൽ പോവാൻ ! ഇതിലൊന്നും പതറാതെ ആ വര്ഷം തന്നെ അവർ മുതിര്ന്നവര്ക്കായി മറ്റൊരു സ്കൂൾ സ്ഥാപിച്ചു . 1851 ആയപ്പോഴത്തെക്കും അവർ 3 സ്കൂളുകൾ നടത്തിയിരുന്നു.
കുട്ടികൾ സ്കൂളിൽ വരുന്നത് പ്രോത്സാഹിപ്പിക്കാനും ഇടയ്ക്കു പഠനം നിർത്തി പോവുന്നത് തടയാനും വേണ്ടി സ്കൂളുകളിൽ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാന്ഡും ഏർപ്പെടുത്തുന്ന പതിവ് തുടങ്ങിയത് സാവിത്രിയായിരുന്നു.

ഒരു വിദ്യാഭാസ പ്രവര്ത്തക എന്നതിലുപരി സാമൂഹ്യ പരിഷ്ക്കർത്താവായും സാധുജന സേവികയായും അവരുടെ പേര് ചരിത്രത്തിൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മരണ നിരക്കിന്റെ ആധിക്യം കൊണ്ടും ശൈശവ വിവാഹം മൂലവും സമൂഹത്തിൽ വിധവകളുടെ എണ്ണം അന്ന് കൂടുതലായിരുന്നു. അവരുടെ സ്ഥിതിയാവട്ടെ പരമ ദയനീയവും. വിധവകൾ ശിരസ്സ്‌ മുണ്ഡനം ചെയ്യേണ്ടതുണ്ടായിരുന്നു. സാവിത്രി ബായ്- ജ്യോതിറാവു ദമ്പതികൾ വിധവകളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്യുന്നതിനെതിരെ സമരം ചെയ്യുകയും അതിനെതിരെ ക്ഷുരകന്മാരെ ബോധവൽക്കരിക്കുകയും ചെയ്തു.

അക്കാലത്ത് വിധവകൾ പലവിധത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും ലൈംഗീകചൂഷണത്തിന് ഇരയായി ഗർഭിണികളാക്കപ്പെടുന്ന വിധവകൾ സമൂഹത്തെ ഭയന്ന് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ജനിച്ചയുടൻ കുഞ്ഞുങ്ങളെ കൊന്നുകളയാൻ നിർബ്ബന്ധിതരാവുകയോ ചെയ്തിരുന്നു. ഒരിക്കൽ ഗര്ഭിണിയായ ഒരു വിധവയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച ജ്യോതിറാവു അവളോട്‌ ആ കുഞ്ഞു ജനിക്കുമ്പോൾ താനാണ് അതിന്റെ അച്ഛൻ എന്ന് സമൂഹത്തോട് പറഞ്ഞുകൊളളാൻ പറഞ്ഞു അവളെ സമാധാനിപ്പിച്ചു സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു. സാവിത്രി പ്രസവ ശുശ്രൂഷ ചെയ്തു. പിന്നീടു, മക്കളില്ലാത്ത അവർ ഈ കുഞ്ഞിനെ ദത്തെടുത്തു . പഠിപ്പിച്ചു , ഡോക്ടറാക്കി .

അവർ ചൂഷിതരായ വിധവകൾകായി ‘ബാൽ ഹത്യാ പ്രതിബന്ധക് ഗൃഹ് ‘ എന്ന പേരിൽ ഒരു ആശ്വാസ കേന്ദ്രം തുടങ്ങുകയും ചെയ്തു.

തൊട്ടുകൂടായ്മക്കെതിരെയും ശക്തമായി പ്രതികരിച്ച ഇവർ ദളിതർക്കായി സ്വന്തം വീട്ടിൽ കിണറുണ്ടാക്കി അതിൽ നിന്നും വെള്ളം എടുതുകൊള്ലാൻ അനുവാദം നല്കി. വരൾച്ചയും ക്ഷാമവും ഗ്രാമത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടപ്പോൾ അവർ ‘വിക്ടോറിയ ബാലാശ്രമം ‘ സ്ഥാപിച്ചു. ഗ്രാമ ഗ്രാമങ്ങളിൽ ചെന്ന് സംഭാവന സ്വീകരിച്ച് ദിവസേന ആയിരങ്ങൾക്ക് അന്നം നല്കി.

1890 ൽ ജ്യോതിറാവു അന്തരിച്ചു. തൻറെ ഭർത്താവിന്റെ മരണാനന്തര ക്രിയകളിലും സാവിത്രി മറ്റൊരു വിപ്ലവം സൃഷ്ടിച്ചു . ദത്തു പുത്രനായതുകൊണ്ട് പിതാവിന്റെ മരണാനന്തര ക്രിയകൾ അനുഷ്ടിക്കാനുള്ള യശ്വന്തിന്റെ അവകാശത്തെ ചോദ്യം ചെയ്ത യാഥാസ്ഥിതികരോട് അവർ മറുപടി പറഞ്ഞത് ഭാരതാവിന്റെ ക്രിയകൾ സ്വയം ചെയ്തിട്ടായിരുന്നു !

മാതാപിതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു വളര്ന്ന യശ്വന്ത് എല്ലാ കാര്യങ്ങളിലും അവര്ക്ക് പിന്തുണയേകി. പുരോഹിത മേല്നോട്ടമില്ലാതെ – സ്ത്രീധനം വാങ്ങാതെയാണ് അവൻ വിവാഹിതനായത്.

പൂനെയിൽ പ്ലേഗ് പടര്ന്നു പിടിച്ചപ്പോൾ സാവിത്രി ബായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവർ സ്വയം പരിചരിക്കുമായിരുന്നു. അങ്ങനെ അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി 1897 മാര്ച് 10 ആം തിയ്യതി അവർ അന്തരിച്ചു.

സാവിത്രിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ അവരുടെ മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി. കാവ്യ ഫൂലെ (1934) , ബവൻ കാശി സുബൊധ് രത്നാകർ (1982)
മരനാനന്തര ബഹുമതിയായി മഹാരാഷ്ട്ര സർക്കാർ പൂനെ സർവ്വകലാശാലക്കു 2014 ൽ സാവിത്രി ബായ് ഫൂലെ പൂനെ സർവ്വകലാശാല എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. 1998 ൽ അവരുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും പുറത്തിറക്കുകയുണ്ടായി .
(കടപ്പാട് )

ShareTweetSendShareShare

Latest from this Category

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

നവരാത്രി ആറാം ഭാവം: കാര്‍ത്യായനി ദേവി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies