“എന്‍റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്”
എന്നു പറഞ്ഞ ധീര സ്വാതന്ത്ര്യ സമര പോരാളി പഞ്ചാബ് സിംഹം ലാലാ ലജ്‍പത്‍ റായ്‍യുടെ 158-ാം ജന്മവാര്‍ഷിക ദിനമാണിന്ന്.
നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ മുന്‍നിരയിലാണ് ലാല ലജ്‍പത്‍ റായ് നിന്നത്. അകാരണമായി ഭാരതീയരെ ജയിലില്‍ അടയ്ക്കുന്ന റൗലത്ത് നിയമത്തിന് എതിരെ ശബ്ദമുയര്‍ത്തിയതിന് പഞ്ചാബിലെ സിംഹമെന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു.
ആര്യ സമാജം, ബ്രിട്ടന് എതിരെയുള്ള നിലപാടുകള്‍, വിദ്യാഭ്യാസം,
സ്വരാജ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹം ആഴത്തില്‍ എഴുതുകയും,സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഗാന്ധിജിക്കും നെഹ്‍റുവിനും മുന്‍പ് ‘സ്വദേശി’ എന്ന ആശയം അവതരിപ്പിച്ച ലാലാജി
സ്വദേശി പ്രസ്ഥാനത്തിന്‍റെ ശില്‍പ്പികൂടിയാണെന്നത് ഒരുപക്ഷെ പലരും മറക്കാറുണ്ട്. അദ്ദേഹത്തിന്റെ
സ്മരണയില്‍ ഭാരതസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
സഹകരണ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ലാലാ ലജ്‍പത്‍ ആണ് 1895ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് തുടക്കമിടാന്‍ സഹായിച്ചത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നാണിത്.
സൈമണ്‍ കമ്മീഷന് എതിരെ പ്രതിഷേധിച്ചപ്പോഴാണ് ലാലജിക്ക് ജീവന്‍ നഷ്ടമായത്. ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കേറ്റ് ലാലാജി അധികം വൈകാതെ മരണപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് ഭഗത് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഒരുപറ്റം ദേശാഭിമാനികള്‍ പോലീസ് മേധാവിയെ വധിക്കാന്‍ ശ്രമിച്ചത്.
ആംഗലേയ ആധിപത്യത്തിനെതിരെ നിലക്കാത്ത ശബ്ദമുയർത്തി
ഭാരത മാതാവിന്റെ മോചനത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരദേശാഭിമാനിക്ക് രാഷ്ട്രത്തിന്റെ പ്രണാമങ്ങൾ…
Discussion about this post