“എനിക്ക് ജീവൻ ഉള്ളിടത്തോളം, എന്റെ ഈ കൈയിലൂടെ രക്തം ഒഴുകുന്നിടത്തോളം, ഞാൻ സ്വാതന്ത്ര്യമെന്നുള്ള ലക്ഷ്യം ഉപേക്ഷിക്കില്ല …”
‘ഇന്ത്യയുടെ നൈറ്റിംഗേൽ -വാനമ്പാടി ‘ എന്നറിയപ്പെട്ട സരോജിനി നായിഡുവിന്റെ വാക്കുകളാണിവ
കവയിത്രി, സ്വാതന്ത്ര്യ സമര സേനാനി, വാഗ്മി, ഇങ്ങനെ നീളുന്നു ഈ വനിതാരത്നത്തിന്റെ വിശേഷണങ്ങൾ…
1879 ഫെബ്രുവരി 13-ന് ഹൈദരാബാദിൽ ജനനം. ഉറുദു, തെലുങ്ക്, ഇംഗ്ലീഷ്, ബംഗാളി, പേർഷ്യൻ ഭാഷകളിൽ പാണ്ഡിത്യം നേടി.
1905-ൽ ആദ്യ കവിതാ സമാഹാരമായ ‘ദി ഗോൾഡൻ ത്രെഷോൾഡ്’ പ്രസിദ്ധീകരിക്കപെട്ടു.
1917-ൽ ആനി ബസന്റുമായി ചേർന്ന് ‘ വിമൻസ് ഇന്ത്യൻ അസോസിയേഷൻ’
രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അവർ കോൺഗ്രസിലും, സ്വാതന്ത്ര്യ സമരത്തിലും കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിപിടിച്ചു.
സ്ത്രീകളുടെ അവകാശങ്ങൾ, സ്ത്രീകളുടെ സാമൂഹിക ക്ഷേമം, ദേശീയത എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്താൻ അവർ ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചു.
1925 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു.
പ്ലേഗ് മഹാമാരി പടർന്നുപിടിച്ച കാലത്ത് അവരുടെ കഠിനമായ പ്രവർത്തനത്തനത്തെ പ്രകീർത്തിച്ച് ബ്രിട്ടീഷ് സർക്കാർ അവർക്ക് കൈസർ-ഇ-ഹിന്ദ് പുരസ്‌കാരം നൽകി.
ഗാന്ധിജിയുടെ “അഹിംസാത്മക” പ്രതിഷേധത്തെ പിന്തുടരുകയും അതിനായി ഭാരതമുടനീളം സഞ്ചരിക്കുകയും ചെയ്തു.
സാധാരണക്കാരുടെ അന്തസ്സിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, വിമോചനത്തിനും വേണ്ടി പ്രവർത്തിക്കുകയും, പെൺകുട്ടികൾക്കായുള്ള വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1949 മാർച്ച് 2-ന് മരിക്കുന്നതുവരെ ഗവർണറായി അവർ സേവനമനുഷ്ഠിച്ചു. സ്വാതന്ത്ര്യ സമരത്തിലെയും സ്ത്രീകളുടെ അവകാശ സംരക്ഷണ പ്രസ്ഥാനത്തിലെയും സമഗ്ര സംഭാവനകളുടെ ഓർമകളിലൂടെ സരോജിനി നായിഡു ഇന്നും ജീവിക്കുന്നു..
Discussion about this post