VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജൂലയ് 4: വിവേകാനന്ദ സ്വാമികളുടെ മഹാസമാധി ദിനം

VSK Desk by VSK Desk
4 July, 2023
in സംസ്കൃതി
ShareTweetSendTelegram

ഭാരതത്തിൻ്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് 121 കൊല്ലം പിന്നിടുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ശിഷ്യനായിരുന്ന വിവേകാനന്ദനാണ് ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ മിഷനും സ്ഥാപിച്ചത്. രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു ആയിരുന്നു സ്വാമി വിവേകാനന്ദനൻ .

വിവേകാനന്ദൻ്റെ വരവ് ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.ഹിന്ദുമതത്തെ ആധുനിക കാലത്തിന് അനുസൃതമായ തരത്തിൽ നിരീക്ഷിക്കാനും മതസംസ്കാരത്തിന് വ്യാവസായിക യുഗത്തിൽ പുതിയ നിര്‍വചനം നല്‍കാനും വിവേകാനന്ദന് സാധിച്ചു. വിവേകാനന്ദ വീക്ഷണങ്ങൾക്ക് പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്.

വിദ്യാഭ്യാസത്തിനും മതത്തിനും അദ്ദേഹം നൽകിയ നിർവചനങ്ങൾ ഏറെ വിലപ്പെട്ടതാണ് . മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പരിപൂർണതയുടെ ബഹി:സ്ഫുരണമാകണം വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മതമാകട്ടെ മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികതയുടെ നൈസർഗ്ഗികമായ പ്രകാശനവും .ഇത്രയും അർത്ഥസമ്പുഷ്ടമായ വാക്കുകൾ ഈ രണ്ട് വിഷയങ്ങളെപ്പറ്റി മറ്റാരെങ്കിലും പറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. വെറും സിദ്ധാന്തം കൊണ്ട് മാത്രം വിശ്വമാനവികത സാദ്ധ്യമാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു .”സദുദ്ദേശ്യവും ആത്മാർഥതയും അപരിമേയമായ സ്‌നേഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിർദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും ” എന്നദ്ദേഹം ചൂണ്ടിക്കാട്ടി .

പരിത്യാഗവും സേവനവുമാണ് ഭാരതീയ ആദർശങ്ങളെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവകളെക്കൊണ്ട് രാഷ്ട്രത്തെ നിറയ്ക്കാൻ ആഹ്വാനം ചെയ്തു . ലോകഗുരുവായി ഭാരതം തീരണമെങ്കിൽ അതിന് ആദ്ധ്യാത്മികതയുടെ കരുത്ത് വേണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു . യഥാർത്ഥമായ വിശ്വമാനവികത സാദ്ധ്യമാകണമെങ്കിൽ ത്യാഗഭൂമിയായ ഭാരതം ലോകഗുരുവാകണമെന്ന് സ്വാമിജിക്കറിയാമായിരുന്നു . അതുകൊണ്ട് കൂടിയാണ് മൃതമായ ഭാരത രാഷ്ട്രചേതനയുടെ കനലുകളെ ഊതിജ്വലിപ്പിക്കാനാവശ്യമായ രീതിയിൽ വിവേകവാണികൾ ഉരുവം കൊണ്ടത് .

ബലമാണ് ജീവിതം ദൗർബല്യം മരണമാണ് എന്ന് പ്രഖ്യാപിച്ച ഭാരത നരസിംഹത്തിന്റെ ജൈത്രയാത്രയിൽ ഉണർന്നെഴുന്നേൽക്കാത്ത യുവമനസുകളുണ്ടായിരുന്നില്ല . വിവേകാനന്ദ സ്വാമികളുടെ ആഹ്വാനങ്ങൾ എത്രയെത്ര സാമൂഹ്യ പരിഷ്കർത്താക്കൾക്കും വിപ്ലവകാരികൾക്കും സന്യാസികൾക്കുമാണ് ജന്മം നൽകിയത് .അടിമത്തത്തിലാണ്ട് അലസതയും മടിയും ബാധിച്ച് അപമാനഭാരത്താൽ കുനിഞ്ഞ ശിരസുമായി ജീവിച്ച ഒരു ജനതയോട് അവനവനിൽ വിശ്വസിക്കാത്തവർക്കൊന്നും ശക്തിയും മഹത്വവും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

മാതൃഭൂമിയെ അദ്ദേഹം പ്രാണവായുവായിക്കണ്ടു . വിപ്ലവകാരികൾക്കും മിതവാദികൾക്കും സാധാരണജനങ്ങൾക്കുമെന്നു വേണ്ട ഭാരതീയ ജീവിതത്തിന്റെ സർവ്വമേഖലകളിലുള്ളവർക്കും അദ്ദേഹം സ്വാതന്ത്ര്യചിന്തയുടെ പൊൻവെളിച്ചം നൽകി . ഒരുപിടിച്ചോറുണ്ടാൽ ത്രൈലോക്യം ജയിക്കാൻ കഴിവുള്ള ദരിദ്രനാരായണന്മാരെപ്പറ്റി ഗാന്ധിജി പഠിച്ചത് വിവേകാനന്ദനിൽ നിന്നായിരുന്നു .ലാലാ ലജ്പത് റായിയും അരവിന്ദ ഘോഷും , തിലകനും സർവ്വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങൾ ഹൃദയത്തിലേറ്റിയവരാണ് . സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനിൽ നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട് .

അമേരിക്കയിൽ ഒരു പ്രഭുകുടുംബത്തിൽ അതിഥിയായിരുന്ന സ്വാമിജിക്ക് അവരൊരുക്കിയത് പട്ടുമെത്തയും മറ്റ് വിശിഷ്ട സൗകര്യങ്ങളുമായിരുന്നു . രാത്രി സ്വാമികളുടെ മുറിയിൽ നിന്ന് ഞരക്കം കേട്ട് പരിഭ്രാന്തയായി ഓടിയെത്തിയ ആതിഥേയ കണ്ടത് വെറും നിലത്ത് കിടന്ന് വാവിട്ട് നിലവിളിക്കുന്ന വിവേകാനന്ദനെയായിരുന്നു .കാരണമന്വേഷിച്ച അവരോട് സ്വാമിജി പറഞ്ഞതിങ്ങനെ ” നിങ്ങൾ നൽകിയ പട്ടുമെത്തയിൽ കിടന്നപ്പോൾ ഞാൻ എന്റെ ദരിദ്രരായ നാട്ടുകാരെ ഓർത്തു പോയി . അരവയർ പോലും നിറയാത്ത അവർക്ക് കിടക്കാൻ ഒരു പായപോലും ലഭിക്കുന്നില്ല . അവർ എന്റെ രക്തവും മാംസവുമാണ് .ഞാനെങ്ങനെ ഈ പട്ടുമെത്തയിൽ ഉറങ്ങും ” ആത്മാവിനെ തൊട്ടുണർത്തുന്ന ഈ മനുഷ്യ സ്നേഹവും ശരിയായ ദേശാഭിമാനവും വിവേകാനന്ദനിൽ നിന്നല്ലാതെ മറ്റാരിൽ നിന്നാണ് നമുക്ക് ദർശിക്കാനാവുക ?

ആധുനിക വികസിത രാഷ്ട്രങ്ങളോടൊപ്പം അടിവച്ചു മുന്നേറുന്ന ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടു . ആ സ്വപ്ന ദർശനത്തെപ്പറ്റി 1897 ജനുവരി 25 ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ” ഏറ്റവും നീണ്ട രാത്രി അവസാനിക്കുകയായി ദുസ്സഹമായ യാതനകൾ ഒടുങ്ങുന്ന മട്ടായി. മൃതശരീരമെന്ന് വിചാരിച്ചത് ഉണരുകയാണ്. അതാ മാതൃഭൂമിയുടെ ജീവിക്കുന്ന ശബ്ദം കേൾക്കുന്നു. അത് വർദ്ധിച്ചു വരികയാണ് . നോക്കൂ.. ഉറങ്ങിക്കിടന്നവൻ അതാ സടകുടഞ്ഞെഴുന്നേൽക്കുന്നു. ഹിമാലയ സാനുക്കളിൽ നിന്നടിക്കുന്ന കുളിർകാറ്റു പോലെ അത് മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവൻ പകരുകയായി .ആലസ്യം വിട്ടകന്നു.

നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധമായ ദീർഘനിദ്രയിൽ നിന്നും ഉണരുകയാണ് . കുബുദ്ധികൾ ഇത് കാണാൻ തയ്യാറല്ലെന്നു വന്നേക്കാം . ഇനി ഭാരതം അപ്രതിരോധ്യമാണ്. ആർക്കും നമ്മുടെ രാജ്യത്തെ തടയാനാവില്ല. ഇനി ഭാരതം ഉറങ്ങുകയില്ല. ഒരു ബാഹ്യശക്തിക്കും ഇനി ഭാരതത്തെ പുറകോട്ട് തള്ളാനാകില്ല. കാരണം അനന്തശക്തിയോടെ അത് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറെടുക്കുകയാണ് “

സ്വാതന്ത്ര്യ ലബ്ധിക്ക് കൃത്യം അൻപതു വർഷം മുൻപ് ആ മഹാത്മാവിനുണ്ടായ സ്വപ്ന ദർശനം പിന്നീട് യാഥാർത്ഥ്യമായി .വർദ്ധിത വീര്യന്മാരായ ഭാരത ജനത “ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത ” എന്ന മന്ത്രമുരുവിട്ട് സടകുടഞ്ഞുണർന്നപ്പോൾ അടിമത്തത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചങ്ങലക്കെട്ടുകൾ പൊട്ടിത്തകരുകയായിരുന്നു . മഹതിയായ ഭാരതമാതാവാകണം അടുത്ത അൻപത് വർഷത്തേക്ക് നമ്മുടെ ഈശ്വരൻ എന്ന് സ്വാമിജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത ഭാരതം അതിന്റെ വിശ്വരൂപം കാണിക്കുക തന്നെ ചെയ്തു ..

മഹർഷി അരവിന്ദൻ പറഞ്ഞതു പോലെ ..

പരാക്രമശൂരനായ ഒരു വ്യക്തി എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അതായിരുന്നു വിവേകാനന്ദൻ, മനുഷ്യർക്കിടയിലെ സിംഹം, അദ്ദേഹം വിട്ടിട്ടുപോയ പ്രത്യേക പ്രവർത്തനം അദ്ദേഹത്തിന്റെ അളവറ്റ സൃഷ്ടിപരതയും ഊർജവുംകൊണ്ട് മുദ്രാങ്കിതമാണ്. എവിടെ, എങ്ങനെ, ഏതുവിധത്തിലെല്ലാമെന്ന് അറിഞ്ഞുകൂടെങ്കിലും അദ്ദേഹത്തിന്റെ അതിബൃഹത്തായ സ്വാധീനം സിംഹതുല്യമായും മഹത്തായും അവബോധജന്യമായും ഭാരതത്തിന്റെ ആത്മാവിൽ സംക്ഷോഭമുണ്ടാക്കിക്കൊണ്ട് പ്രവേശിക്കുന്നു. വിവേകാനന്ദൻ അദ്ദേഹത്തിന്റെ മാതൃഭൂമിയുടെ ആത്മാവിലും അവളുടെ മക്കളുടെ ആത്മാക്കളിലും ജീവിക്കുന്നതു നോക്കൂ!

ഭാരതത്തിന്റെ മൃതപ്രായ അസ്ഥികളിലും മാംസപേശികളിലും ജീവൻ പകർന്ന വാഗ്വൈഖരീ ഗർജ്ജനം മുഴക്കിയ നരസിംഹമായിരുന്നു സ്വാമിജി .1902.ജൂലൈ നാലിന് അദ്ദേഹത്തിന്റെ ഭൗതിക തേജസ് മാത്രമാണ് നമ്മെ വിട്ടു പോയത് . മാതൃഭൂമിയായ ഭാരതത്തിന്റെ ആത്മാവിലും അവളുടെ മക്കളുടെ അന്തരാത്മാവിലും വിവേകാനന്ദൻ ഇന്നും ജീവിക്കുന്നു ..

ShareTweetSendShareShare

Latest from this Category

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

നവംബർ 7: സി.വി രാമൻ ജന്മദിനം

നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം

ദീപാവലി

ഇന്ന് ശ്രീധന്വന്തരി ജയന്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies