ഭാരതത്തിന്റെ 10-മത് പ്രധാനമന്ത്രിയായിരുന്ന അടൽജി 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിൽ ജനിച്ചു.
ഗ്വാളിയോറിലെ സരസ്വതി ശിശു മന്ദിറിലാണ് വാജ്‌പേയി സ്കൂൾ വിദ്യാഭ്യാസം നടത്തിയത്.
1934-ൽ, പിതാവ് പ്രധാനാധ്യാപകനായി ചേർന്നതിനെത്തുടർന്ന് ഉജ്ജയിൻ ജില്ലയിലെ ബാർനഗറിലെ ആംഗ്ലോ-വെർണാകുലർ മിഡിൽ (എവിഎം) സ്കൂളിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു . തുടർന്ന് അദ്ദേഹം ഗ്വാളിയോർസ് വിക്ടോറിയ കോളേജിലെ ആഗ്ര യൂണിവേഴ്സിറ്റിയിൽ (ഇപ്പോൾ മഹാറാണി ലക്ഷ്മി ബായി ഗവ. കോളേജ് ഓഫ് എക്സലൻസ് ) ചേർന്നു, അവിടെ ഹിന്ദി , ഇംഗ്ലീഷ്, സംസ്കൃതം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടി . ആഗ്ര സർവകലാശാലയിലെ കാൺപൂരിലെ ഡിഎവി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി .
1942 ൽ 16 വയസ്സുള്ളപ്പോൾ, വാജ്‌പേയി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്‌ടനായി സംഘശാഖയിൽ എത്തി.
നാരായൺ തർടെ, ബാബാ സാഹെബ് ആപ്തെജി, ദീൻ ദയാൽ ഉപാദ്യായ തുടങ്ങിയ സംഘ കാര്യകർത്താക്കൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.
1947 ൽ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരക് ആയി.
1951 ൽ ജനസംഘത്തിന്റെ പ്രവർത്തനത്തിലേക്ക് നിയോഗിക്കപ്പെട്ടു.
ദീൻ ദയാൽജിയുടെ മരണ ശേഷം 1968 ൽ ജന സംഘത്തിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റു.
ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു.
1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ. ഐ. എ. ഡി. എം. കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല.
1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി.
പൊഖ്റാൻ ആണവ പരീക്ഷണവും, (മേയ് 1998) കാർഗിൽ യുദ്ധവും, 2001ലെ പാർലമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.
പരമോന്നത ബഹുമതിയായ ‘ഭാരതരത്ന’ നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് അന്തരിച്ചു.
Discussion about this post