“ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക .ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന … വന്ദേ മാതരം “ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട ധീര വിപ്ലവകാരി മദൻലാൽ ധിംഗ്രയുടെ അന്ത്യപ്രസ്താവനയിലെ വക്കുകളാണിവ…വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താല്‍ പിറന്ന മണ്ണിനു വേണ്ടി പോരാടാനിറങ്ങിയ രാജ്യസ്നേഹി, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഇന്ത്യയുടെ ധീരനായ പോരാളി.1883 സെപ്റ്റംബര്‍ 18ന് അമൃതസറിലെ ഒരു ധനിക കുടുംബത്തിലായിരുന്നു മദൻ ലാൽ ധിംഗ്ര ജനിച്ചത്. അമൃത്സറിലെ മുനിസിപ്പല്‍ കോളേജ്, ലാഹോറിലെ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു പഠനം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പഞ്ചാബ് ഗവണ്മെന്റിന്റെ കശ്മീര്‍ സെറ്റില്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലും പിതൃസഹോദരന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനിയിലും ജോലി ചെയ്തു. പിന്നീട് ബോംബെയില്‍ കപ്പല്‍ നാവികനായി ജോലിയില്‍ പ്രവേശിച്ചു.എന്നാല്‍ മാതാപിതാക്കള്‍ എഞ്ചിനീയറിംഗ് പഠനത്തിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ശ്യാംജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ശ്യാംജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ സ്വാധീനത്താല്‍ മദന്‍ ലാല്‍ ധിംഗ്ര വിപ്ലവ പാതയില്‍ പ്രവേശിക്കുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി എന്നിവയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 1909 ജൂലൈ 1ന് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്ബീരിയല്‍ സ്റ്റഡീസില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്റെ വാര്‍ഷികപരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന കഴ്‌സണ്‍ വൈലിയെ മദന്‍ ലാല്‍ വെടിവെച്ചുകൊന്നു.ഈ സംഭവത്തോടെ ഭാരതീയ യുവാക്കളുടെ ആരാധനപാത്രമായി മാറി മദന്‍ ലാല്‍. ഓള്‍ഡ് ബെയ്ലി കോര്‍ട്ടിലെ വിചാരണവേളയിൽ തന്നെ ശിക്ഷിക്കാന്‍ ബ്രിട്ടീഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കാന്‍ ആകില്ലെന്നും അതുകൊണ്ട് തന്നെ ഞാൻ സ്വയം കേസ് വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരോട് പോരാടുന്നത് രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണെന്നും, ബ്രിട്ടീഷുകാര്‍ തന്നെ തൂക്കിലേറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഇത് ഇംഗ്ലീഷുകാരോടുള്ള ഭാരതീയരുടെ പ്രതികാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 മിനിറ്റിനുള്ളില്‍ തന്നെ കോടതി നടപടികള്‍ പൂര്‍ത്തിയായി. ലണ്ടനിലെ പെന്റന്‍വില്‍ ജയിലില്‍ 1909 ആഗസ്റ്റ് 17ന് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി.എന്നാൽ തൂക്കിലേറ്റിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വേണ്ടപ്പെട്ടവര്‍ക്ക് വിട്ടുകൊടുത്തില്ല . പെന്റന്‍വില്‍ സെമിത്തേരിയില്‍ മറവുചെയ്ത ശരീരം ഏറെ നാള്‍ അജ്ഞാതമായി കിടന്നെങ്കിലും 1976ല്‍ കണ്ടെത്തുകയും ഭൗതിക ശരീരം ദഹിപ്പിക്കുകയും ഔദ്യോഗിക ബഹുമതികളോടെ ചിതാഭസ്മം നാട്ടിലെത്തിക്കുകയും ചെയ്തു. മദന്‍ ലാലിനോടുള്ള ആദര സൂചകമായി 1909ല്‍ മാഡം കാമ ആരംഭിച്ച തല്‍വാര്‍ എന്ന പ്രസിദ്ധീകരണത്തിന് മദന്‍സ് തല്‍വാര്‍ എന്ന പേര് നല്‍കുകയും ചെയ്തു.ധീര വിപ്ലവകാരിയുടെ ഓർമകൾക്ക് മുന്നിൽ രാഷ്ട്രത്തിന്റെ പ്രണാമങ്ങൾ…
Discussion about this post