VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരേ..

VSK Desk by VSK Desk
11 September, 2023
in സംസ്കൃതി
ShareTweetSendTelegram

സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഒട്ടേറെ തവണ സ്വാമി വിവേകാനന്ദനെ ചെയർമാൻ ക്ഷണിച്ചെങ്കിലും ഇപ്പോഴല്ല എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. വിവേകാനന്ദൻ ഒരുവേള പ്രസംഗം ഉപേക്ഷിച്ചേക്കുമെന്നുപോലും അദ്ദേഹം ഭയന്നു. ഒടുവിൽ ഉച്ചതിരിഞ്ഞ് വൈകി സ്വാമിയെ ചെയർമാൻ പ്രസംഗിക്കാനായി നിർബന്ധിച്ചു.വിവേകാനന്ദൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഹാൾ നിശ്ശബ്ദമായി. മുപ്പതു വയസ്സു മാത്രമുള്ള, വട്ട മുഖവും വിടർന്നവലിയ കാന്തിക നേത്രങ്ങളുമുള്ള സന്ന്യാസിയെ സദസ്സും വേദിയും സാകൂതം വീക്ഷിച്ചു. ‘അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ’… സ്വാമി സമാരംഭിച്ചു.’ലേഡീസ് ആൻഡ് ജെന്റിൽമെൻ’ എന്ന ഔപചാരിക അഭിവാദനം കേട്ടു ശീലിച്ച സദസ്സ് പൊടുന്നനെ വികാരം കൊണ്ടു. മറ്റൊരു വാക്ക് പറയാൻ തുടങ്ങും മുമ്പ് ഏഴായിരം പേർ വരുന്ന സദസ്സ് ഒന്നടങ്കം എഴുന്നേറ്റു കൈയടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങി. ചെമ്പു മണിമുഴക്കം പോലുള്ള ശബ്ദവും ആകാരഗാംഭീര്യവും സ്ഫുടമായ ആംഗലേയവും വേദാന്തത്തിന്റെ ആഴവും അങ്ങനെ അമേരിക്കയെ കീഴടക്കി..

ആ പ്രസംഗം

അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരേ..

നിങ്ങൾ ഞങ്ങൾക്കു നൽകിയ ആവേശപൂർവവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാൻ എഴുന്നേൽക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദംകൊണ്ടു നിറയുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സന്ന്യാസിപരമ്പരയുടെ പേരിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു: മതങ്ങളുടെ മാതാവിന്റെ പേരിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു; സർവവർഗവിഭാഗങ്ങളിലുംപെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.സഹിഷ്ണുതയെന്ന ആശയം വിവിധദേശങ്ങളിലേക്കു വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളിൽനിന്നു വന്ന ഈ ആളുകൾക്കു തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യപ്രതിനിധികളെ പരാമർശിച്ചു നിങ്ങളോടു ചിലർ പറഞ്ഞുവല്ലോ; ഈ മണ്ഡപത്തിലുള്ള അവർക്കും എന്റെ നന്ദി. സഹിഷ്ണുതയും സാർവലൗകിക സ്വീകാരവും; രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായിയെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ സാർവലൗകികസഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സർവമതങ്ങളും സത്യമെന്നു സ്വീകരിക്കയും ചെയ്യുന്നു. ലോകത്തിലുള്ള സർവമതങ്ങളിലെയും സർവരാജ്യങ്ങളിലെയും പീഡിതർക്കും ശരണാർഥികൾക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതിൽ ഞാനഭിമാനിക്കുന്നു.റോമൻ മർദനംമൂലം യഹൂദരുടെ പുണ്യക്ഷേത്രം തകർത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലംതന്നെ ദക്ഷിണഭാരതത്തിൽ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേൽ വർഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തിൽ സംഭൃതമായുണ്ടെന്ന് നിങ്ങളോടു പറയാൻ എനിക്കഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ടജനതയ്ക്ക് അഭയം നൽകിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തിലുൾപ്പെട്ടവനെന്നതിൽ ഞാൻ അഭിമാനിക്കുന്നു.അല്ലയോ സോദരരേ, എത്രയും ശൈശവംമുതൽ ജപിച്ചിട്ടുള്ളതായി എനിക്കോർമയുള്ളതും ലക്ഷക്കണക്കിനാളുകൾ എന്നും ജപിക്കുന്നതുമായ ഒരു സ്തോത്രത്തിൽനിന്നു ചില വരികൾ ഞാൻ നിങ്ങളെ കേൾപ്പിക്കാം: ”പലേടങ്ങളിലായുറവെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലിൽ കൂടിക്കലരുന്നുവല്ലോ; അതുപോലെ അല്ലയോ പരമേശ്വര, രുചിവൈചിത്ര്യംകൊണ്ടു മനുഷ്യർ കൈക്കൊള്ളുന്ന വഴികൾ, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നു”[ശിവമഹിമനഃസ്തോത്രം]എന്നുതന്നെയും നടന്നിട്ടുള്ള ഗംഭീര സഭകളിലൊന്നായ ഇന്നത്തെ സമ്മേളനം, സ്വയം, ഗീതോപദിഷ്ടമായ ഒരദ്ഭുതതത്ത്വത്തിന്റെ നീതീകരണവും വിശ്വപ്രഖ്യാപനവുമാണ്: ”ആരുതന്നെയും ഏതു രൂപത്തിലൂടെയും എന്നെ സമീപിക്കുന്നുവോ അവനെ ഞാൻ പ്രാപിക്കുന്നു; എല്ലാവരും പണിപ്പെടുന്നത് ഒടുവിൽ എങ്കലേക്കെത്തുന്ന വഴികളിലൂടെയത്രേ”.യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹംമമ വർത്മാനുവർത്തന്തേ മനുഷ്യാഃ പാർഥ സർവശഃ.വിഭാഗീയതയും മൂഢമായ കടുംപിടിത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കൈയടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ടു നിറച്ചിരിക്കുന്നു. അതിനെ മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാൽ, അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാർഥം ഇന്നു പുലർകാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റെയും വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗർമനസ്സ്യങ്ങളുടെയും മരണമണിയായിരിക്കട്ടെ എന്നു ഞാൻ അകമഴിഞ്ഞ് ആശിക്കുന്നു..

ShareTweetSendShareShare

Latest from this Category

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies