VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ജൂൺ 30: ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള സ്മൃതി ദിനം

VSK Desk by VSK Desk
30 June, 2024
in ലേഖനങ്ങള്‍, സംസ്കൃതി
ShareTweetSendTelegram

സമാഹരണം: ഈ. എസ്. ബിജു , സംസ്ഥാന വക്താവ്- ഹിന്ദു ഐക്യവേദി

1940 ജൂൺ 30-

തിരുവിതാംകൂറിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, സമുദായ പരിഷ്കർ‍ത്താവ്, നിയമസഭാ സാമാജികൻ‍, ഹരിജനോദ്ധാരകൻ‍, അഭിഭാഷകൻ, ന്യായാധിപൻ‍, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

നാലുവട്ടം തിരുവിതാംകൂർ നിയമസഭയിലേക്ക്ക് (ശ്രീമൂലം പ്രജാസഭ) തെരഞ്ഞെടുക്കപ്പെട്ടു.

പഴയ തിരുവിതാംകൂർ രാജ്യത്തിലെ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് വടക്കേക്കര പുത്തേട്ട് വീട്ടിൽ നാരായണപിള്ളയും, മാതാവ് മണക്കാട്ട് വീട്ടിൽ നാരായണിയമ്മയും ആയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമായിരുന്നു. സ്കൂൾ കാലത്തേ അച്ഛനും അമ്മയും മരിച്ചു. തിരുവനന്തപുരത്ത് പ്രിപ്പറേറ്ററി സ്കൂളിലും കൊല്ലത്ത് മഹാരാജാസ് സ്കൂളിലും പഠിച്ചു. സി. കൃഷ്ണപിള്ളയായിരുന്നു അന്നവിടുത്തെ ഹെഡ്മാസ്റ്റർ. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ എഫ്.എ ബിരുദം ഒന്നാം ക്ലാസിൽ പൂർത്തിയാക്കി. സായാഹ്ന ക്ലാസിൽ ബി.എൽ ബിരുദത്തിനു പഠിച്ചു. ചാല ഫോർട്ട് ഹൈസ്കൂളിലും പിന്നീട് കൊല്ലത്ത് മഹാരാജാസ് സ്കൂളിലും അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. പിന്നീട് ബി.എൽ. പാസായി പ്രഗത്ഭനായ അഭിഭാഷകൻ എന്ന് പേരെടുത്തു. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥാപകരിലൊരാളാണ്.

തിരുവിതാംകൂർ നിയമസഭയ്ക്കകത്തും പുറത്തും സാമൂഹിക പരിഷ്കരണങ്ങൾ‍ക്കും പൗരസ്വാതന്ത്ര്യങ്ങൾ‍ക്കും ഉത്തരവാദ ഭരണത്തിനും ശബ്ദമുയർ‍ത്തിയ അദ്ദേഹത്തിന് മഹാത്മാ ഗാന്ധിയുമായി അടുത്ത് പ്രവർ‍ത്തിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണ കേന്ദ്രങ്ങൾ തുറന്നു.

അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവർ‍ണർ‍ക്കുവേണ്ടി നടന്ന സമരങ്ങളിൽ‍ നേതൃപരമായ പങ്കുവഹിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർ‍ണ ജാഥയിൽ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തു. അയ്യങ്കാളിയുടെ ക്ഷണം സ്വീകരിച്ച് കല്ലുമാല പ്രക്ഷോഭത്തിലും പങ്കെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ നടന്ന മഹാസമ്മേളനത്തിൽ അയ്യങ്കാളിയുടെ അഭ്യർത്ഥന പ്രകാരം, അപമാനത്തിന്റെ ഭാരവും പേറി മേൽ വസ്ത്രത്തിന് പകരം കല്ലുമാല അണിഞ്ഞ സഹോദരിമാർക്ക് അപമാനത്തിന്റെ ചിഹ്നം അഴിച്ചു വയ്ക്കാൻ ആഹ്വാനം നല്കിയത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു.നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം. അതുപോലെതന്നെ കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഒന്നുകൊണ്ടാണ്.

1926-ൽ‍ തിരുവിതാംകൂർ ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി. ആറുവർ‍ഷത്തിനു ശേഷം ഹൈക്കോടതിയിൽ‍നിന്ന് വിരമിച്ചപ്പോൾ വീണ്ടും പൊതുരംഗത്തേക്ക് പ്രവേശിച്ചു. നാലാമത്തെ തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇക്കാലത്താണ്. രാഷ്ട്രീയ കാരണത്താൽ സർ‍ക്കാർ അദ്ദേഹത്തിന്റെ പെൻഷൻ റദ്ദാക്കി.

1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകം തിരുവനന്തപുരത്ത് സ്ഥാപിതമായപ്പോൾ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു അതിന്റെ ആദ്യ പ്രസിഡന്റ്. ജി രാമചന്ദ്രൻ ആദ്യ സെക്രട്ടറിയുമായി. വൈകാതെ,1938-ലെ എ ഐ സി സിയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്ന് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിയ്ക്കേണ്ടതാണെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി.

1938-ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റികൾ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകാൻ സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്ക് പ്രോത്സാഹനം നൽകാമെന്നും തീരുമാനിച്ചു. എട്ട് ബ്രിട്ടീഷ്‍ ഇന്ത്യൻ‍ സംസ്ഥാനസർ‍ക്കാരുകളുടെ നേതൃത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്ത സന്ദർ‍ഭമായതുകൊണ്ട് നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖാസമിതികൾ നേതൃത്വം നല്കുന്നത് പാടില്ലെന്നു വന്നു.ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 1938-ഫെബ്രുവരിയിൽ തന്നെ തിരുവനന്തപുരത്ത് എ നാരായണപിള്ളയുടെ വക്കീലാഫീസിൽ സി. വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഒരു രാഷ്ട്രീയ നേതൃയോഗം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപീകരിക്കാൻ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി. എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്ത് താല്ക്കാലിക സമിതിയും രൂപവത്‍കരിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നു.

സ്റ്റേറ്റ് കോൺഗ്രസും കോൺഗ്രസിന്റെ ശാഖാസമിതിയും തമ്മിൽ ലയിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലതുനടന്നെങ്കിലും ഫലപ്രദമായില്ല. കോൺഗ്രസിന്റെ ശാഖാസമിതിയോഗം ചേർ‍ന്ന് സംഘടന പിരിച്ചുവിടാൻ തീരുമാനമെടുത്തുവെങ്കിലും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ജി രാമചന്ദ്രനും സ്റ്റേറ്റ് കോൺഗ്രസിൽ ചേരാൻ തയ്യാറായില്ല. പട്ടം എ.താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോൺഗ്രസുമായി മുന്നോട്ടുപോയി. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ ഉന്നതമായ സ്ഥാനം രേഖപ്പെടുത്തുന്ന നിരവധി പ്രക്ഷോഭങ്ങൾക്കും, നവോത്ഥാന പരിശ്രമങ്ങൾക്കും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള നേതൃത്വം കൊടുത്തു.

കേരള ചരിത്രത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിച്ച മഹാന്മാരിൽ ഒരാളായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള 1940 ജൂൺ‍30-നു് ഇഹലോക വാസം വെടിഞ്ഞു.

ShareTweetSendShareShare

Latest from this Category

കരുതലിന്റെ കരമാകും സക്ഷമ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ അറിയാന്‍ സംസ്‌കൃതം അറിയണം: സുരേഷ് ജോഷി

ലോകത്തിന് ധർമ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യം: ഡോ. മോഹൻ ഭാഗവത്

കേരളത്തിലെ 10000 തെരുവു കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്: മോദി

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം

ശ്രീനിവാസിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണ്: സംവിധായകൻ ജോഷി മാത്യു

രാഷ്ട്രഹിതം കൂട്ടായ ഉത്തരവാദിത്തമാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies