നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഖണ്ഡ. നവരാത്രിയില്‍ മൂന്നാം ദിവസം ത്രിതീയയ്ക്ക് ദുര്‍ഗ്ഗാ ദേവിയെ ചന്ദ്രഖണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു. നെറ്റിയില്‍ മണിയുടെ ആകൃതിയില്‍ അര്‍ദ്ധചന്ദ്ര അടയാളം ഉള്ളതിനാല്‍ ദേവി ചന്ദ്രഖണ്ഡാ എന്നറിയപ്പെടുന്നു. ചന്ദ്രന്‍ എന്നത് ബോധമണ്ഡലത്തെ കുറിക്കുന്നു. മണി എന്നത് നാദത്തെ അഥവാ ശബ്ദത്തെ കുറിക്കുന്നു. വളരെ വലിയ ശിവബോധ പ്രാപ്തി രഹസ്യം ഈ ദേവിയുടെ സ്വരൂപത്തിനുണ്ട്. ചന്ദ്രഖണ്ഡാദേവിയുടെ ശരീരത്തിനു സ്വര്‍ണനിറമാണ്. പത്തു കൈകളില്‍ ആയുധം ഏന്തിയിരിക്കുന്ന ദേവി സദാ യുദ്ധസന്നദ്ധയായിരിക്കുന്നു. ചന്ദ്രഖണ്ഡാ ഉപാസകരില്‍ കാണുന്ന ഏറ്റവും വലിയ ഗുണങ്ങള്‍ അവരുടെ ഉയര്‍ന്ന ബുദ്ധിശക്തിയും നിര്‍ഭയത്വവുമാണ്.
“പിണ്ഡജാ പ്രവരരൂഢാ ചന്ദ്രകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം
ചന്ദ്ര ഖണ്ഡേതി വിശ്രുതാ”
എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.
Discussion about this post