ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വളളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ ചുണ്ടന് കിരീടം. കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്നിലാക്കിയാണ് കാട്ടില്‍ തെക്കെതില്‍ ഒന്നാമതെത്തിയത്. പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഹാട്രിക് വിജയമാണിത്.
മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും, നാലാം സ്ഥാനം പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്. ആവേശകരമായ ഹീറ്റസ് മത്സരങ്ങളില്‍ നിന്ന് മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് കലാശപോരാട്ടത്തിന് തുഴയെറിഞ്ഞത്.
20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് റിട്ട. അഡ്മിറല്‍ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന വള്ളംകളി കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
Discussion about this post