മലപ്പുറം : തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാൻ യുവാക്കൾ സംരംഭകരാകണമെന്ന് ആർ എസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശനൻ. സ്വാവലംബി അഭിയാൻ സംരംഭകത്വ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് മുഴുവൻ വ്യക്തികൾക്കും തൊഴിൽ നൽകാൻ സാധ്യമല്ല. അതുകൊണ്ട് സമൂഹം, പ്രത്യേകിച്ച് യുവാക്കൾ സംരഭകത്വം എന്ന മാർഗ്ഗത്തെ സ്വീകരിക്കണം. അതിന് യുവാക്കളിൽ ശക്തമായ ബോധവൽക്കരണമാണ് വേണ്ടത്, അദ്ദേഹം അഭിപ്രായപ്പെട്ടു. ശില്പശാല പുലാമന്തോൾ ശങ്കരൻ മൂസ്. അഷ്ടവൈദ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ സംരഭകരായ ജയപ്രകാശ് അരിമ്പൂര് , (ചെയർമാൻ ടെക്നോസ്ക്കിൽ ഗ്രൂപ്പ് ഓഫ് അലൂമിനിയം കമ്പനീസ് ), എം എസ് ദിവാകരൻ, (പ്രഭ ജ്വൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ), സുഷമ പി ടി , (സുഷാസ് ഫുഡ് പ്രൊഡക്ട്സ്), റഹ്മാൻ സക്കീർ പി കെ (വുഡ് ഇൻഡസ്ടീസ് ), പി രമേശ് നമ്പീശൻ. (സൗരഭം ഗോമയ ഭസ്മം), ജയദീപ് വി. (യുറേന), കെ കൃഷ്ണൻ കുട്ടി (കുമാർ & കമ്പനി) , മുരളീധരൻ വി. (സ്ഥാപകൻ ഇൻഡസ് സ്കാൻ അക്കാദമി) എന്നിവരെ ആദരിച്ചു. എം എസ് എം ഇ അസി.ഡയറക്ടർ ലജിത മോൾ, കനറാ ബാങ്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സയ്യിത് പി വി ഫാസൽ അലി, രവീന്ദ്രനാഥ് കരുവാരക്കുണ്ട് എന്നിവർ ക്ലാസ്സുകൾ നയിച്ചു. മജീന്ദ്ര പ്രസാദ് സ്വാഗതവും എൻ സത്യഭാമ അദ്ധ്യക്ഷയും, ശ്രീരാഗ് നന്ദിയും പറഞ്ഞു
Discussion about this post