(1919 ഒക്ടോ:5 – 2002 ജനു:12)
ചമല്ക്കാരമുള്ള വാക്കുകളോ ഘനഗാംഭീര്യമുള്ള പ്രസംഗങ്ങളോ പാണ്ഡിത്യം നിറഞ്ഞ ഉദ്ബോധനങ്ങളോ കൊണ്ടല്ലാതെതന്നെ പതിനായിരക്കണക്കിന് സഹപ്രവർത്തകരുടെ ഉള്ളിന്റെയുള്ളിൽ ആഴത്തിൽ പ്രതിഷ്ഠനേടിയ മഹാത്മാവ്..
കൃത്രിമത്വമില്ലാത്തതും സ്വന്തം അനുഭവങ്ങളിൽ നിന്നുള്ളതും ആത്മാർത്ഥത നിറഞ്ഞതുമൊക്കെയായ ആ വാക്കുകൾ സൈദ്ധാന്തിക അടിത്തറയെ തലനാരിഴകീറി സമർത്ഥിക്കുന്ന ഉദ്ബോധനങ്ങളേക്കാൾ അവർക്കു പ്രേരണയേകി.
വാക്കും ചിന്തയും പ്രവൃത്തിയും തമ്മിൽ ഏറെ പൊരുത്തമുള്ള ആ താപസന്റെ നിസ്വാർത്ഥ തപസ്സിന്റെ ബലം തന്നെയായിരിക്കാം അതിനു കാരണം.
വല്ലപ്പോഴും ലഭിച്ചിരുന്ന ആ സാന്നിദ്ധ്യത്തിന്റേയും നിഷ്ക്കളങ്ക സ്നേഹത്തിന്റേയും അനുഭവങ്ങൾ മാത്രം മതിയായിരുന്നു അവർക്ക് ഏറെക്കാലം തങ്ങളുടെ മാർഗ്ഗത്തിൽ കാലിടറാതെ മുന്നേറാൻ..
നിസ്വാർത്ഥ സേവനത്തിന് സമർപ്പിക്കപ്പെട്ട ആ മനസ്സിന്റെ തരംഗങ്ങൾ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമനുഭവിച്ച സമാനമനസ്ക്കരിൽ വളരെക്കാലം അനുരണനങ്ങൾ സൃഷ്ടിച്ചതിൽ അത്ഭുതപ്പെടാനില്ല..
മൂന്നരപ്പതിറ്റാണ്ടിലേറെക്കാലം തുടർച്ചയായി മലയാളികൾക്കിടയിൽ തനിമലയാളിയായി ജീവിച്ച് (ജന്മവുംബാല്യവും ബർമ്മ – മ്യാൻമർ, പിന്നീട് മുംബയ്) ശൈശവാവസ്ഥയിലായിരുന്ന തന്റെ കർമ്മരംഗത്തെ എണ്ണത്തിലും ഗുണനിലവാരത്തിലും പ്രഥമനിരയിലേക്കെത്തിക്കുന്നതിൽ തിരശ്ശീലക്കുപിന്നിൽ നിന്നു നയിച്ച ഉത്തമ സംഘാടകൻ ….
ജീവിതത്തിൽ തികഞ്ഞ ലാളിത്യം പുലർത്തുകയും സഹപ്രവർത്തകരിലതു വളർത്തുകയും ചെയ്ത, സാധാരണ പ്രവർത്തകനും പ്രാപ്യനായിരുന്ന കുടുംബകാരണവർ …..
സമാനമായ അനുഭവങ്ങൾ നല്കുന്നവർ നമുക്കിടയിലേക്ക് വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ കാലമേറെ കടന്നുപോകുമ്പോൾ , ഹേ ഗുരോ, അങ്ങയുടെ മഹത്വം സമാനതകളില്ലാത്തതാണെന്ന് ഞങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യപ്പെടുന്ന..
ഭഗവാൻ ഭാരതത്തിന് ഒരു വിവേകാനന്ദനെ മാത്രമേ നൽകിയുള്ളു. നമുക്ക് ഒരു ഭാസ്കർ റാവുവിനെ മാത്രവും.. പ്രണാമങ്ങൾ…
Discussion about this post