രജപുത്ര രാജാക്കന്മാരുടെ ധീരത നിറഞ്ഞ കഥകള്‍ ഭാരത ചരിത്രത്തില്‍ എന്നെന്നും വിളങ്ങി നില്‍ക്കുന്നുണ്ട് …
മാതൃഭൂമിയുടെ യശസ്സ് ഉയര്‍ത്താന്‍ സ്വന്തം ജീവന്‍ പോലും ബലിദാനമായി നൽകാന്‍ അവര്‍ ഒരുക്കമായിരുന്നു…
ഒരു കാലത്ത് സമ്പൂര്‍ണ ശക്തിയായി ഭരണം നടത്തിയ ഈ രാജവംശം , മുഗള്‍ ഭരണകാലത്താണ് പരാജയങ്ങള്‍ അറിഞ്ഞത് …
ഹുമയൂണിന് ശേഷം ,അക്ബര്‍ അധികാരത്തില്‍ എത്തിയ സമയം , അദ്ദേഹം തന്‍റെ ചതുരുപായങ്ങള്‍ ഉപയോഗിച്ച് അന്നത്തെ രജപുത്ര രാജാക്കന്മാരെ തന്‍റെ അധീനതയിലാകി മാറ്റി …
ജയ്പൂര്‍ , ഉദയ്പൂര്‍ ,കന്യകുബ്ജം എന്നീ സമ്പന്ന രാജ്യങ്ങളിലെ രജപുത്ര രാജാക്കന്മാര്‍ പോലും അന്ന് അക്ബറിന് കീഴടങ്ങി , കപ്പം കൊടുത്തു സാമന്തന്‍മാരായി മാറി …! എന്നാല്‍ ഒരാള്‍ അതിനു ഒരുക്കമല്ലായിരുന്നു …!!!
സൂര്യ കിരണം പോലെ ജ്വലിച്ച ധീരനായ മേവാറിലെ ചക്രവര്‍ത്തി റാണാ പ്രതാപ് സിംഗ് എന്ന മഹാ റാണ പ്രതാപ് ..
അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ അക്ബര്‍ പല ആവര്‍ത്തി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല ..! തോല്‍വി സമ്മതിക്കാതെ അദ്ദേഹം എതിര്‍ത്ത് നിന്നപ്പോൾ അക്ബറിന്റെ സാമന്തന്മാര്‍ പോലും രഹസ്യമായി അഭിമാനം കൊണ്ടു .. അദ്ദേഹത്തിന്റെ വിജയങ്ങളും പോരാട്ടങ്ങളും ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഒപ്പം ചരിത്രമായി ഒന്നുകൂടി ഉണ്ടായിരുന്നു … അവസാന ശ്വാസം വരെ തന്‍റെ യജമാനന് വേണ്ടി വിശ്വസ്തതയോടെ നില കൊണ്ട ‘ചേതക് ‘ എന്ന റാണാപ്രതാപന്റെ പടക്കുതിര …
യുദ്ധങ്ങളില്‍ ചേതക്കിന്റെ പങ്ക് ചെറുതായിരുന്നില്ല.. റാണാപ്രതാപന്റെ കണ്ണെത്തുന്നിടത് അവന്‍ പാഞ്ഞെത്തി ശത്രു സേനയുടെ അടിവേരിളക്കി ..! അക്കാലത്ത് കിടങ്ങുകള്‍ ചാടികടന്ന് വേഗത്തില്‍ കുതിക്കുന്ന ഇവന്റെ മിടുക്കിനോളം വേറൊരു കുതിരയും ഉണ്ടായിരുന്നില്ലെന്ന് പറയുന്നുണ്ട് …
മേവാര്‍ കീഴടക്കാതെ രാജ്യം തന്‍റെ കീഴില്‍ കൊണ്ടുവാരാന്‍ ആവില്ലെന്ന് അക്ബര്‍ കണക്കു കൂട്ടി ..സര്‍വ ശക്തിയും ഉപയോഗിച്ച് പ്രതാപ്‌നെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു ..! അതിനായി തന്‍റെ സര്‍വ സൈന്യത്തെ നയിക്കാന്‍ മകന്‍ ജഹാംഗീറിനെ (സലിം ) ചുമതലപ്പെടുത്തി …
ഉദയ്പൂര്‍ കീഴടക്കിയ സ്ഥിതിയില്‍ ആ രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മേവാറിനെ കീഴടക്കാന്‍ ആരവല്ലി പര്‍വത നിരയുടെ അതിര്‍ത്തിയില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു വഴി അവര്‍ തിരഞ്ഞെടുക്കുകയും അവിടെ ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു ..
ആ സ്ഥലമായിരുന്നു ‘ഹല്‍ദിഘട്ട്’.
പോരാട്ടം കനത്തു ……
മുഗള്‍ സൈന്യത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവായിരുന്ന രജപുത്രര്‍ പക്ഷെ ശക്തമായ വെല്ലുവിളിയാണ് അവര്‍ക്ക് നല്‍കിയത് ..
പ്രതാപ് സിംഗിനെ വധിക്കരുതെന്ന് അക്ബര്‍ ജഹാംഗീറിനു നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, അദേഹം ജീവിച്ചിരിക്കുമ്പോള്‍ ജയം അസാധ്യമാണെന്ന സത്യം വൈകാതെ ജഹാംഗീർ തിരിച്ചറിഞ്ഞു……
ആന പുറത്തേറിയ സലിം രാജകുമാരനു നേരെ ചേതക്കിന്റെ പുറത്തേറി റാണാ പ്രതാപ് ഉജ്വലമായ കടന്നാക്രമണം തന്നെയാണ് നടത്തിയത് …
ആനയുടെ മസ്തിഷ്കത്തില്‍ ചാടി ചവിട്ടി ചേതക് തന്‍റെ യജമാനന്റെ ലക്ഷ്യത്തിനു അവസരമൊരുക്കി ..
പക്ഷെ കുതറിയ ആനയുടെ ചവിട്ടേറ്റ് ചേതക്കിന്റെ ഒരു കാല്‍ തകര്‍ന്നു ..
എന്നിരുന്നാലും പോരാട്ടത്തിനു ഒരു വേഗതയും കുറയ്ക്കാതെ റാണ പ്രതാപ്
പോരാട്ടത്തില്‍ വ്യക്തമായ മേല്‍ കൈ നേടി.
പ്രതാപ് സിംഗിന് പക്ഷെ മാരകമായ മുറിവേറ്റു …മേവാര്‍ സൈന്യത്തിന് കനത്ത നഷ്ടവും ഉണ്ടായി …
ഇത് മനസിലാക്കിയ ചേതക് മുറിവേറ്റ കാലുമായി , റാണയെ പുറത്തു കിടത്തി യുദ്ധകളത്തിൽ നിന്നും പാഞ്ഞു …ഏകദേശം അഞ്ചാറ് കിലോമീറ്ററോളം ……..
ശത്രു സൈനീകര്‍ അദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു …
പക്ഷെ കുതിക്കുന്നതിനിടയില്‍ ഒരു വന്‍ നദി ഇവര്‍ക്ക് മുന്‍പില്‍ തടസ്സം സൃഷ്ടിച്ചു ..എന്നാല്‍ 21 അടി വീതിയേറിയ ആ നദിയും ചേതക്ക് ധീരമായി കടക്കുകയാണ് ഉണ്ടായത് .. തുടര്‍ന്ന് തന്‍റെ യജമാനനെ സുരക്ഷിതനാക്കിയ ശേഷം അത് അന്ത്യ ശ്വാസം വലിച്ചു …
അതുവരെ ശത്രു ചേരിയില്‍ ആയിരുന്ന പ്രതാപ് സിംഗിന്റെ അനുജന്‍ ശക്ത സിംഗ് ജ്യോഷ്ഠന്‍റെ ധീരമായ ഈ ചെറുത്തു നില്‍പ്പില്‍ ആരാധന തോന്നി ,തന്‍റെ തെറ്റുകള്‍ക്ക് ക്ഷേമ ചോദിച്ചുകൊണ്ട് അദേഹത്തിന്റെ കൂടെ ചേര്‍ന്നു …പക്ഷെ മേവാര്‍ മുഗളന്മാര്‍ പിടിച്ചെടുത്തിരുന്നു …
പിന്നീട് വീണ്ടുമൊരു യുദ്ധത്തില്‍ അവരെ പരാജയപ്പെടുത്തി മേവാറും ,അതിന്റെ അടുത്ത രാജ്യങ്ങളും പിടിച്ചെടുത്തു തന്‍റെ രാജ്യത്തോട് ചേര്‍ത്ത് രാജ്യം കൂടുതല്‍ സമ്പന്നമാക്കി റാണാ പ്രതാപ് .
1597 ജനുവരി 19 ന് അദ്ദേഹം വീരസ്വർഗ്ഗം പ്രാപിച്ചു.
ഭാരതാംബയെ മുഗളന്മാരിൽ നിന്ന് മോചിപ്പിക്കുകയും, തന്റെ പ്രിയപ്പെട്ട ചിത്തോട് തിരികെ പിടിക്കുന്നത് വരെയും റാഗിപുല്ല് കൊണ്ടുണ്ടാക്കിയ ചപ്പാത്തി മാത്രം ഭക്ഷിച്ചു ജീവിക്കാൻ വ്രതം എടുക്കുകയും ചെയ്ത ധീര പോരാളിയായിരുന്നു മഹാറാണ പ്രതാപ്
ലോക ചരിത്രത്തിൽ ഇത്രയും ധീരതയും വീര്യവും പ്രദർശിപ്പിച്ചവർ ഉണ്ടോ എന്ന് സംശയമാണ്…
ഭാരതാംബയുടെ ധീരപുത്രൻ രജപുത്ര വീരൻ മഹാറാണാ പ്രതാപന് പ്രണാമങ്ങൾ
Discussion about this post