ഏതൊരു ആത്മാഭിമാനം ഉള്ള ജനതയുടെയും ആഗ്രഹം ആണ് സ്വാതന്ത്ര പരമാധികാര രാഷ്ട്രം എന്നുള്ളത്. നൂറ്റാണ്ടുകൾ നീണ്ടു നിന്ന അധിനിവേശത്തിൽ നിന്നും, ഒടുവിൽ വന്നുചേർന്ന സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യ നീരാളി പിടുത്തത്തിൽ നിന്നും ആര്യാവർത്തതിന്റെ മുക്തി സ്വപ്നം കണ്ട്, സ്വതന്ത്ര ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജീവ ത്യാഗം നടത്തുവാൻ പൂർവ തലമുറയെ പ്രേരിപ്പിച്ചതും ഈ സ്വാതന്ത്ര്യബോധം ആണ്.
രക്ത രഹിത സഹന സമരത്തിലൂടെ സ്വാതന്ത്ര്യം നേടി എന്ന് പുതു തലമുറയെ പഠിപ്പിക്കുപ്പോഴും, ആയിരക്കണക്കിന് രാഷ്ട്ര സ്നേഹികളുടെ ജീവ ത്യാഗവും, വിഭജനത്തിലും, അല്ലാതെയും നടന്ന കലാപങ്ങളിൽ എരിഞ്ഞു തീർന്ന ആയിരങ്ങളുടെ കൂടും, കുടുംബവും, സ്വപ്നങ്ങളും എല്ലാം ഇന്ന് നാം അനുഭവിക്കുന്ന ജാനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ആധാര ശില ആണ്.
രാഷ്ട്രം എന്ന മനോഹര സങ്കല്പത്തിന്റെ രൂപപ്പെടൽ, മതമോ, രാഷ്ട്രീയമോ മറ്റു വൈജാത്യ മനോഭാവങ്ങളോ ഘടകം ആയി അല്ല, അതിനപ്പുറം രാഷ്ട്ര മനസ് ഉൾക്കൊള്ളുന്ന മൂല്യ ബോധം ആയിരിക്കണം എന്നൊരു ധാരണ ഭരണഘടന ശിൽപ്പികൾക്ക് ഉണ്ടായിരുന്നു എന്ന്, ലോകത്തെ ഏറ്റവും വലിയഎഴുതപ്പെട്ട ജനാധിപത്യ ഭരണ ഘടനയുടെ ഏടുകളിലൂടെ സഞ്ചരിക്കുമ്പോൾ അറിയാൻ കഴിയും.
ഭാരതം എന്ന രാഷ്ട്രത്തിന്റെ ആത്മാവ് ആയി നില നിൽക്കുന്ന ഭരണഘടന പിറന്നതിന്റെ എഴുപത്തിനാലാം വാർഷികം ആഘോഷിക്കുമ്പോൾ നമ്മൾ അറിയേണ്ടത് റിപ്പബ്ലിക് ദിനാഘോഷം എല്ലാ ആഘോഷ, ആചാരങ്ങൾക്കും അപ്പുറം ഒരു ജനതയുടെ അവരുടെ സ്വപ്നം ആയ രാഷ്ട്രബോധത്തിന്റെ, ആത്‍മാവിഷ്കാരങ്ങളുടെ ബഹിർസ്ഫുരണം ആണ് എന്ന്.
. അധികാര രാഷ്ട്രീയ ബലതന്ത്രങ്ങൾ, ഭരണഘടന ശില്പി എന്നറിയപ്പെടുന്ന, കോൺസ്റ്റിട്യൂഷൻ രൂപീകരണ കമ്മിറ്റി ചെയർമാൻ, ഡോ. B. R. അംബേദ്കർ അടക്കം ഉള്ള മനീഷി കളെ ചരിത്ര മുഖ്യ ധാരയിൽ നിന്നും മാറ്റി നിറുത്തി. യഥാർത്ഥത്തിൽ അവരോട് നാം കടപ്പെട്ടിരിക്കുന്നു.
കാരണം ലോകത്ത് അന്ന് നില നിൽക്കുന്ന ഭരണഘടനകളെ മുഴുവൻ പഠന വിധേയം ആക്കി ഒരു ജനാധിപത്യ പൗര സമൂഹത്തിനു ആവശ്യം ആയ മൂല്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ഭാരതം എന്ന രാഷ്ട്ര സങ്കല്പത്തെ രൂപ പ്പെടുത്തിയതിന്.
അവർക്കുള്ള ശ്രദ്ധഞ്‌ജലി കൂടി ആവണം റിപ്പബ്ലിക് ദിനം.
ഇന്ദ്രപ്രസ്ഥത്തിലെ കർത്തവ്യപഥ് ൽ നടത്തപെടുന്ന റിപ്പബ്ലിക് ദിന പരേഡിലൂടെ ലോകം കാണുന്നത് ഈ രാഷ്ട്രത്തിന്റെ, കരുത്തും, സംസ്കാരവും, കലയും, ഏക മാനവിക ഭാവവുമാണ്.
ഇന്ന് എഴുപത്തി നാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ കർത്തവ്യപഥ്
ലോകത്തിന് അത്ഭുതം വിതറുമ്പോൾ ഭാരതം എന്ന രാഷ്ട്രം നഷ്ട പ്രതാപങ്ങൾ തിരിച്ചെടുക്കുന്ന ഒരു കാലം ആണ്, ലോകത്തിന്റെ സാംസ്‌കാരിക, അദ്ധ്യാത്മിക ഗുരു പീഠത്തിലേക്ക് ഉള്ള പ്രയാണം……
Discussion about this post