കൊല്‍ക്കത്ത: ഹൗറയില്‍നിന്ന് പ്രത്യേക ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് ഭീകരരെ എന്‍ഐഎയ്ക്ക് കൈമാറും. മൂന്ന് ഭീകരരും വളരെക്കാലമായി എന്‍ഐഎ തെരയുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൗറയില്‍ നിന്നുള്ള എംഡി സദ്ദാം, സയ്യിദ് അഹമ്മദ്, മധ്യപ്രദേശിലെ ഖാണ്ട്വ സ്വദേശി അബ്ദുള്‍ റക്കീബ് ഖുറേഷിഎന്നിവരാണ് അറസ്റ്റിലായത്. ഖുറേഷിയെ നേരത്തെ മൂന്ന് തവണ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുഎപിഎ പ്രകാരം ഏറെക്കാലം ജയിലിലായിരുന്ന ഇയാള്‍ പുറത്തിറങ്ങി വീണ്ടും ഐഎസ് ബന്ധം സ്ഥാപിക്കുകയായിരുന്നു.
കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ എഫ്ഐആര്‍ ഹാജരാക്കി. ഹര്‍ജി പരിഗണിച്ച പ്രത്യേക ജഡ്ജി, കൂടുതല്‍ അന്വേഷണത്തിനായി കേസ് ഡയറിയും ബന്ധപ്പെട്ട എല്ലാ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കൊല്‍ക്കത്ത പൊലീസ് എസ്ടിഎഫിനോട് നിര്‍ദേശിച്ചു.
അറസ്റ്റിലായ മൂന്ന് പ്രതികളെ ഉടന്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.


















