RSS എന്ന ലോകത്തിലെ ഏറ്റവും വലിയ കേഡർ സംഘടനയുടെ ബീജാവാപം നടത്തിയത് ഡോ. ഹെഡ്ഗേവാർ ആയിരുന്നു എങ്കിലും, RSS ഒരു പൂർണ്ണ സംഘടന രൂപം പ്രാപിക്കും മുൻപ്, സംഘടനയുടെ ശൈശവ അവസ്ഥയിൽ തന്നെ അദ്ദേഹം ദേഹം വെടിഞ്ഞു.
പിന്നീട് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സാരഥ്യം ഏറ്റെടുത്ത ശ്രീ ഗുരുജി ആണ് 1940 മുതൽ ദീർഘകാലം സംഘത്തെ നയിച്ചത്. അനവധി തടസ്സങ്ങൾക്കിടയിലൂടെ കാറ്റിലും കോളിലും കൊടുങ്കാറ്റിലും ഒന്നും ഉലയാതെ പതറാതെ അദ്ദേഹം ഡോ. ഹെഡ്ഗേവാറിന്റെ മാർഗ്ഗത്തിൽ സംഘടനയെ നയിച്ചു. സംഘടനയുടെ വിത്തു വിതച്ച ഡോക്ടർജി ആ വിത്തു വളർന്നു പതിയെ വലിയ മരമാകുന്നത് കണ്ടു ആനന്ദിച്ചിരിക്കണം.
തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത സംഘടനയെ വേരോടെ പിഴുതെറിയാൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് എന്ന സംഘടനയിലെ ഉപജാപക വൃന്ദം കണ്ടെത്തിയ അനേകം ഗൂഢാലോചനകളിൽ ഒന്നായ ഗാന്ധി വധത്തിന്റെ പേരിൽ പ്രവർത്തന നിരോധനം നേരിട്ടത് മുതൽ, 1963 ൽ അതേ കൂട്ടരെ കൊണ്ടു RSS എന്ന സംഘടനയുടെ 3500 പേരുടെ ഒരു വാഹിനിയെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യാൻ ക്ഷണിച്ചത് വരെയും, ഇന്ത്യ പാക് യുദ്ധം നടക്കുമ്പോൾ പ്രധാനമന്ത്രി ഉപദേശങ്ങൾ സ്വീകരിക്കാൻ ക്ഷണിക്കുന്ന നിലയിലേക്കും എല്ലാം സംഘടനയെ എത്തിച്ചു മധുര പ്രതികാരം ചെയ്ത മഹാനായ സംഘാടകൻ ആണ് ശ്രീ ഗുരുജി.
RSS നു പുറമെ ഇന്ന് സമൂഹത്തിന്റെ ഏതു തുറയിലും പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകൾ എന്ന സങ്കല്പം പ്രവൃത്തിയിൽ വരുത്തിയത് ഗുരുജി ആണ്. സംഘടന തത്വങ്ങൾ നെഞ്ചിലേറ്റി സംഘാടകർ ആയി സംഘപരിവാറിന്റെ പതാക വാഹകർ ആയി പോയവർ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന സംഘടനയിൽ ഉള്ള രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ എല്ലാം.
ഗുരുജിയുടെ ദീർഘദൃഷ്ടി എന്നാൽ അത് സംഘടനയുടെ ഭാവി മാത്രം ആയിരുന്നില്ല. അതോടൊപ്പം രാജ്യം നേരിടുന്ന അപത്തുകളും അതിനെ പ്രതിരോധിക്കാൻ ഉതകുന്ന സംഘടന സംവിധാനങ്ങളും ഒരുക്കാൻ വളരെ മുന്നേ തന്നെ ഗുരുജിക്ക് കഴിഞ്ഞു എന്നതാണ് സംഘടനക്ക് ആദേഹം നൽകിയ ഏറ്റവും വലിയ സംഭാവന…
ശ്രീ ഗുരുജിയുടെ പാദാരവിന്ദത്തിൽ ശതകോടി പ്രണാമങ്ങൾ…
“ഹേ ഗുരോ , നിൻ ചാരണയുഗളം, മാർഗ്ഗ ദർശകമായ് വരേണം..
മാതൃപൂജയിൽ ഉടലും ഉയിരും നൽകി ജന്മം സഫലമാക്കാൻ ….”
Discussion about this post