25 വയസ്സിൽ നിങ്ങൾ എന്തു ചെയുകയായിരുന്നു.. ?
സുഷമ സ്വരാജ് എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ നേതാവ് അന്ന് ഹരിയാന സംസ്ഥാനത്തിന്റെ ബിജെപി അധ്യക്ഷ ആണ്. കൂടാതെ ആ സംസ്ഥാനത്തെ മന്ത്രിസഭയിൽ എണ്ണം പറഞ്ഞ ഒരു മന്ത്രിയും ആണ്… 25 വയസ്സിൽ ആ സത്യപ്രതിജ്ഞ ചെയ്യാൻ ഉണ്ടായ ആർജ്ജവം നേടി കൊടുത്തത് എന്റെ “അപ്പന്റെ പാർട്ടി” ആയത് കൊണ്ടു എന്ന അധികാരം അല്ല… മറിച്ചു സംഘാടക പാടവം കൊണ്ടും നേതൃത്വ ഗുണം കൊണ്ടു ദേശീയതയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവർക്കുണ്ടായിരുന്ന അസാമാന്യ കഴിവുകൾ കൊണ്ടാണ്..
സുഷമയുടെ അമ്മയോ കുടുംബമോ കോണ്ഗ്രസ്സിന്റെ പോലെ ഒരു കുടുംബ ബിസിനസ്സ് ആയി ഭരണവും രാഷ്ടീയവും കൊണ്ടു നടന്നവരല്ല… സുഷമ സ്വരാജ് 70 കളിൽ തന്നെ RSS ന്റെ വിദ്യാർത്ഥി സംഘടന ABVP മിന്നും താരം ആയിരുന്നു… പ്രസംഗവേദികളിൽ അഗ്നി പടർത്തുന്ന തീപ്പൊരി പ്രസംഗങ്ങൾ. സംസാരിക്കുന്ന വേദികളിൽ ജന മനസ്സുകളെ ചിന്തിപ്പിക്കുന്ന സ്വാധീനിക്കുന്ന കാച്ചി കുറുക്കിയ പ്രസംഗങ്ങൾ അവരുടെ മുഖമുദ്ര ആയിരുന്നു. 25 വയസ്സിൽ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന സ്ഥാനങ്ങൾ വക്കീൽ പരീക്ഷ പാസ്സായ ഒരു കൊച്ചു യുവതിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവരുടെ കുടുംബ മഹിമയും അച്ഛന്റെ പേരിന്റെ പ്രസക്തിയും അല്ല ബിജെപി നോക്കിയത് എന്നു സാരം…
ഇന്ന് നിങ്ങൾ കാണുന്ന തേജസ്വി സൂര്യയും ജാമ്യന് സെറിങ് ഒന്നും ആദ്യമായി ബിജെപി യുടെ യുവശബ്ദമായി മാറിയത് അല്ല… അന്നും ഇന്നും കഴിവ് ആണ് മാനദണ്ഡം.. പേരിന്റെ പിന്നിലെ തറവാട്ട് പേരിനു ബിജെപിയിൽ പ്രസക്തി ഇല്ല…
പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദേശ കാര്യ മന്ത്രി ആയി ലോകം തന്നെ പുകഴ്ത്തിയ ഉയരങ്ങളിലേക്ക് പറന്നപ്പോഴും ഒരു പഴയ ABVP കാര്യകർത്താവിന്റെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ഉള്ള ആ തീപ്പൊരി ആളി കത്തുക അല്ലാതെ ഇന്നലെ വരെ ഒട്ടും ഒളി മങ്ങി കണ്ടിട്ടില്ല… വിശ്വസിച്ച ആശയത്തിന് വേണ്ടി യൗവനവും കൗമാരവും എല്ലാം ദാനം ചെയ്ത തന്റെ മാർഗ്ഗദർശികളെ പോലെ അവസാന നിമിഷം വരെ നാടിനു വേണ്ടി നൽകി ആണ് അമ്മ യാത്രയായത്…
Discussion about this post