കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊ. ടി. ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിലെ മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസറിൻ്റെ ജാമ്യപേക്ഷ വീണ്ടും തള്ളി കൊച്ചി എൻ.ഐ.എ കോടതി. കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിയുന്ന എം.കെ നാസറിൻ്റെ ജാമ്യം കൊടുക്കുന്നതിനെ എൻ.ഐ.എ ശക്തമായി എതിർത്തിരുന്നു. കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പി.എഫ്.ഐ രാജ്യദ്രോഹകേസിലെ പ്രതി എൻ.ഐ.എ യോട് മുഴുവൻ കാര്യങ്ങളും തുറന്നു പറഞ്ഞതിൻ്റെ പേരിൽ എം .കെ നാസർ ഇയാളെ ഭീഷണിപ്പെടുത്തിയ കാര്യം എൻ.ഐ.എ പ്രോസിക്യൂട്ടർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കൈവെട്ട് കേസിലെ മുഖ്യ സൂത്രധാരകനാണ് നാസറെന്നും ടിയാൾക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള എൻ.ഐ.എ യുടെ വാദം അംഗീകരിച്ച കോടതി ജാമ്യ അപേക്ഷ തള്ളുകയായിരുന്നു.
Discussion about this post