ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വെടിവച്ചു കൊന്നു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
പുലര്‍ച്ചെ 2.15 ഓടെ ഷാപൂര്‍ സെക്ടറില്‍ മൂന്ന് ഭീകരരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഒരാള്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്കായി സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു, ശനിയാഴ്ച രാത്രിയില്‍ പൂഞ്ചിലെ നിയന്ത്രണരേഖയില്‍ അതിര്‍ത്തി വേലിക്ക് സമീപം ഒരു കൂട്ടം ആളുകളുടെ സംശയാസ്പദമായ നീക്കം സൈന്യം കണ്ടെത്തിയിരുന്നു.


















