ഗുവാഹത്തി: 11,304 നര്‍ത്തകര്‍.. അത്രയും വാദകര്‍… ഒരേ വേദിയില്‍ ബിഹു നൃത്തവും ഡോള്‍ വായിച്ചും ആസാമിലെ നാടോടി കലാപ്രതിഭകള്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍. നാടോടി നൃത്തരൂപത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ലണ്ടനിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ജൂറിയുടെ സാന്നിധ്യത്തില്‍ ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ബിഹു നൃത്തമവതരിപ്പിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ‘ബിഹു’ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് ആസാം സര്‍ക്കാരാണ്, ഇതിന്റെ ചെലവ് സാംസ്‌കാരിക വകുപ്പാണ് വഹിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.


















