മെല്‍ബണ്‍: ഹെലന്‍സ്ബര്‍ഗിലെ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണച്ചടങ്ങില്‍ പങ്കെടുത്തത് പതിനായിരക്കണക്കിന് ഭക്തര്‍. ആയിരങ്ങള്‍. സിംഗപ്പൂര്‍, മലേഷ്യ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള 15 പുരോഹിതരുടെ നേതൃത്വത്തില്‍ നടന്ന അഭിഷേകച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അരലക്ഷത്തിലധികം ഭകര്‍ ഒത്തുകൂടിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ടിനിടയില്‍ ക്ഷേത്രത്തില്‍ നടക്കുന്ന പരമ്പരാഗതമായ കുംഭാഭിഷേകച്ചടങ്ങില്‍ അവര്‍ പങ്കെടുത്തു.
കഴിഞ്ഞ ജൂണിലാണ് മൂന്ന് ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ ചെലവിട്ട് ക്ഷേത്രം പുനരുദ്ധരിച്ചത്. ക്ഷേത്രത്തിലെ പന്ത്രണ്ടോളം ശിലാവിഗ്രഹങ്ങള്‍ നിര്‍മ്മിച്ചത് ഇന്ത്യയില്‍നിന്നുള്ള പത്ത് ശില്പികളാണെന്ന് ക്ഷേത്രം ഡയറക്ടര്‍ സുബ്ര അയ്യര്‍ പറഞ്ഞു.
Discussion about this post