തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന സ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയയ്‌ക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എബിവിപി നടത്തിയ മാർച്ചിൽ പ്രതിഷേധം ശക്തം. എബിവിപി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്റ്റെഫിൻ സ്റ്റീഫൻ, ജില്ലാ സെക്രട്ടറി അനന്തു എം. എസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പ്രത്യേക അന്വേഷണ സംഘവും ഇന്ന് മതപഠന കേന്ദ്രത്തിൽ അന്വേഷണം നടത്തും.
Discussion about this post