ബാലസോർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം. മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. 803 പേർക്ക് പരുക്കേറ്റു. ഇതിൽ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം ദുരന്തമുഖത്ത് കൈത്താങ്ങായി സേവാഭാരതി, എബിവിപി, ഹിന്ദു ജാഗരൺ മഞ്ച്, ബജ്‌രംഗ് ദൾ പ്രവർത്തകരുമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 6.30 നാണ് അപകടം നടന്നത്, സ്വയംസേവകർ 7 മണിക്ക് (ബഹനാഗ സ്റ്റേഷൻ) എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. 550 യൂണിറ്റ് രക്തദാനം ചെയ്തു.
ഇപ്പോഴും സന്നദ്ധപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാലസോറിലും കട്ടക്കിലും ചികിത്സ തുടരുന്നു. 400-ലധികം സ്വയംസേവകർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
Discussion about this post