ഇംഫാല്‍: കുക്കി ഭീകരരുമമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ബിഎസ്എഫ് സൈനികന്‍ രഞ്ജിത് യാദവിന് ഇന്നലെ മുഖ്യമന്ത്രി ബിരേന്‍സിങ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കാച്ചിംഗ് ജില്ലയ്ക്ക് കീഴിലുള്ള സെറോവില്‍ നടന്ന വെടിവയ്പിനിടെയാണ് സൈനികന്‍ വീരമൃത്യു വരിച്ചത്.
സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്ങും ബിഎസ്എഫിന്‍റെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.












