കോട്ടയം: രാഷ്ടീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് പി.എൻ. ഹരികൃഷ്ണ കുമാറിന്റെ മാതുലന് പി എന്‍ നാരായണന് നായര്‍ (82) അന്തരിച്ചു. റബ്ബര്‍ ബോര്‍ഡ് പബ്ലിസിറ്റി ആന്റ് പബ്ലിക് റിലേഷന്‍ റിട്ടയേര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു. സംസ്കാരം ഇന്ന് (ശനി, 15/7/2023) 1ന് കോട്ടയം യൂണിയന് ക്ലബ്ബിനു സമീപം പെരുമണ്ണൂര്‍ വീട്ടു വളപ്പില്‍.
ദീര്‍ഘകാലം റബ്ബര്‍ ബോര്‍ഡ് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഓള് ഇന്ത്യാ റബ്ബര്‍ ബോര്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് , തിരുനക്കര എന്‍.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം നഗര്‍ പ്രൗഢ ശാഖാ സ്വയം സേവകനായിരുന്നു.
ഭാര്യ പരേതയായ എന്‍. രമാദേവി (റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കിടങ്ങൂര്‍ കടപ്ര അറയ്ക്കല്‍ കുടുംബാംഗം) മക്കള്‍: ലക്ഷ്മി എന്‍.നായര്‍, പാര്‍വ്വതി എന്‍.നായര്‍. മരുമക്കള്‍ : കോട്ടയം മേവാട് ഗോപീകൃഷ്ണന് തമ്പി, രാജീവ് ആര്.നായര്‍ ( തലയോലപ്പറമ്പ്)
Discussion about this post