VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
26 November, 2026
in ഭാരതം
Share
Tweet
SendTelegram

ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര) : വികസിത ഭാരതം കെട്ടിപ്പടുക്കണമെങ്കിൽ അതിന് കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . രാജ്യത്ത് രാഷ്ട്രതാൽപ്പര്യത്തിനായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന നിരവധി ആളുകളുണ്ട്. അതുകൊണ്ടാണ് രാജ്യം അതിവേഗം പുരോഗതി കൈവരിക്കുന്നത്. 2047-ലെ കരുത്തുറ്റ ഭാരതം ലോകത്തിന് വഴികാട്ടുന്നതായിരിക്കും. ദുർബലരെ കീഴടക്കാനല്ല, മറിച്ച് അവരെ സംരക്ഷിക്കാനായിരിക്കും ഭാരതം ശക്തമാകുന്നത്, അദ്ദേഹം പറഞ്ഞു. ഛത്രപതി സംഭാജിനഗറിൽ സംഘടിപ്പിച്ച അഞ്ചാമത് പത്മ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .

ഏതൊരു നല്ല മാറ്റവും കൊണ്ടുവരണമെങ്കിൽ ആത്മവിശ്വാസം അനിവാര്യമാണ്. ഈ ആത്മവിശ്വാസം ലഭിക്കുന്നത് മാതൃകകളിൽ നിന്നാണ്. ഒരാളുടെ ശ്രമം കൊണ്ട് ഉടനടി മാറ്റം പ്രകടമാവണമെന്നില്ല. എന്നാൽ കൂട്ടായ ശ്രമങ്ങളിലൂടെ മാറ്റം സാധ്യമാകും. നമ്മുടെ മഹാന്മാരും ഇതാണ് ചെയ്ത് കാണിച്ചത്. സമൂഹത്തിലെ ദുരിതങ്ങളും പ്രശ്നങ്ങളും കാണുമ്പോൾ സ്വയംസേവകൻ പരിഹാരത്തിനായി ചിന്തിക്കുകയല്ല, മറിച്ച് നേരിട്ട് പ്രവർത്തിക്കാൻ തുടങ്ങുകയാണ് ചെയ്യുന്നത്. സമൂഹം അതിനോട് സ്വയം സഹകരിക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെക്കാൾ എത്രയോ മടങ്ങ് ആളുകൾ നിസ്വാർത്ഥമായി നല്ല ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് നാം ഓർക്കണം. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പോസിറ്റീവ് കാഴ്ചപ്പാടോടെ കാണണം. ഒരു വ്യക്തിയുടെയും പ്രവർത്തനങ്ങളെ നിഷേധാത്മകമായി കാണുന്നത് ഉചിതമല്ല; അങ്ങനെയൊരു ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കണമെന്ന് സർസംഘചാലക് പറഞ്ഞു.

ഭാരതമെന്നത് നമ്മുടെ തനിമയാണെന്ന് പരിപാടിയിൽ സംസാരിച്ച റിട്ട. സി ഡി എസ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. ഇന്ന് ലോകം പുതിയ ഭാരതത്തിന്റെ രൂപമാണ് കാണുന്നത്. ഭാരതമെന്ന വാക്ക് നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പൊതുവായ ചരിത്രത്തെയും പ്രതിനിധീകരിക്കുന്നു. 2047-ഓടെ വികസിതവും കരുത്തുറ്റതും പ്രാപ്തവുമായ ഭാരതം കെട്ടിപ്പടുക്കാൻ നാം പ്രവർത്തിക്കേണ്ടതുണ്ട്. നമുക്ക് യുവശക്തിയുണ്ട്, അവർക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. ബാഹ്യഭീഷണികളേക്കാൾ അപകടകരമാണ് ആഭ്യന്തര ഭീഷണികൾ. അതിനാൽ നാം എപ്പോഴും ജാഗരൂകരായിരിക്കണം. വെർച്വൽ മാധ്യമങ്ങളിലൂടെ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ആഭ്യന്തര തർക്കങ്ങൾ കാരണം നമ്മുടെ സമൂഹം വിഭജിക്കപ്പെട്ടപ്പോഴെല്ലാം വിദേശ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നമുക്ക് അടിമത്തം നേരിടേണ്ടി വന്നിട്ടുണ്ടെന്നും നാം എപ്പോഴും ഓർക്കണം. അതിനാൽ നമ്മുടെ ഐക്യവും അഖണ്ഡതയുമാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.

പത്മ ഫെസ്റ്റിവൽ പ്രസിഡന്റ് മിലിന്ദ് കേൽക്കർ, സ്വാഗതസംഘം പ്രസിഡന്റ് ഉന്മേഷ് ടാക്കൾക്കർ, മംഗള കേണ്ടെ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. രണ്ട് ദിവസത്തെ പത്മ ഫെസ്റ്റിവലിൽ റിട്ട. എയർ മാർഷൽ പത്മ ബന്ധോപാധ്യായ, രമേശ് പതംഗെ, ഡോ. ശുഭ വി. അയ്യങ്കാർ, ഡോ. ബി.എൻ. ഗംഗാധർ, ദേവേന്ദ്ര ജജാരിയ, ഡോ. എൻ. രാജം, ഫൈസൽ അലി ദാർ, ചാമി മുർമു, ജാർഡൻ ലെപ്ച തുടങ്ങിയ പത്മ പുരസ്കാര ജേതാക്കൾ പങ്കെടുക്കും.

Share
Tweet
SendShareShare

Latest from this Category

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies