ചെന്നൈ: തിരുവണ്ണാമലൈ അണ്ണാമലയാര്‍ ക്ഷേത്രത്തിന്റെ ഭൂമിയിലെ കൈയേറ്റങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. അഡയാര്‍ പ്രദേശത്ത് തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയെന്നും അവ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മണികണ്ഠന്‍ എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റീസ് വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി അരുണാചലേശ്വരര്‍ ക്ഷേത്രത്തിന്റെ എല്ലാ രേഖകളും ശേഖരിച്ച് റവന്യൂ രേഖകളുമായി താരതമ്യം ചെയ്തു. ഭൂമികള്‍ റവന്യൂ രേഖകളുമായി താരതമ്യപ്പെടുത്തി വ്യക്തിയുടെ പേരിലാണെങ്കില്‍ അവ ക്ഷേത്രത്തിന് കൈമാറാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
അതിനിടെ, ക്ഷേത്രഭൂമിയിലെ അനധികൃത പട്ടയം തടയാന്‍ എല്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റികള്‍ക്കും മദ്രാസ് ഹൈക്കോടതി സര്‍ക്കുലര്‍ അയച്ചു. ഈ പ്രവൃത്തികളെല്ലാം ആറുമാസത്തിനകം പൂര്‍ത്തിയാക്കണം, കോടതി നിര്‍ദേശിച്ചു.
Discussion about this post