കൊച്ചി: ഇന്ത്യയില്‍ ഹാര്‍വാര്‍ഡ് കേന്ദ്രീകൃത ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഭാരതീയ വിചാരകേന്ദ്രം
മുന്‍ പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് . ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ ‘ഹാര്‍വാര്‍ഡ് കേന്ദ്രീകൃത ഭാരത വിരുദ്ധ പഠനങ്ങളും പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു. അമേരിക്കയിലെ ഹാര്‍വാര്‍ഡിന്റെ അപ്രമാദിത്വവും സല്‍പേരും ഉപയോഗിച്ച് അവിടെയുള്ള ചില ഭാരതീയരായ മാര്‍ക്‌സിസ്റ്റ് ചിന്തകരും ആഫ്രോ അമേരിക്കന്‍ ചിന്തകരും ചേര്‍ന്ന് സനാതനമായ ഭാരതീയ സംസ്‌കാരത്തിനെതിരെ യുദ്ധപ്രചരണം തുടരുകയാണ്.
ഹൈന്ദവരുടെ നാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നമ്മുടെ ഭരണഘടന, ജനാധിപത്യ വ്യവസ്ഥിതി എന്നിവക്കെതിരായി നെറ്റ് വര്‍ക്ക് സൃഷ്ടിച്ച് വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ടൂള്‍ കിറ്റുകള്‍ ഉണ്ടാക്കുന്നു വെന്ന് രാഹുല്‍ മല്‍ഹോത്ര, വിജയ വിശ്വനാഥന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തില്‍ അക്കമിട്ടു നിരത്തുന്നു.
ഭാരതീയരായ പ്രവാസികളില്‍ നിന്നും വന്‍ തുകകള്‍ സംഭരിച്ച് അവരുടെ പേരില്‍ സെന്ററുകളും ചെയറുകളും ഫെലോഷിപ്പുകളും മീഡിയാകളും ഉണ്ടാക്കി മുസ്ലീം ഇരവാദം പ്രചരിപ്പിച്ച് ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു.
ഭാരത വിരുദ്ധ പ്രവര്‍ത്തനത്തിന് ദില്ലിയിലെ ന്യൂസ്‌ക്ലിക് ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് ചൈനയില്‍ നിന്ന് യു എസ് കോടീശ്വരന്‍ നെവിന്‍ റോയി വഴി 86 കോടിരൂപ കൈമാറിയതായി ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തതായി മാദ്ധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്ന കാര്യവും കൂട്ടിവായിക്കാം.
വിരമിച്ച ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് സെമിനാര്‍ ഉത്ഘാടനം ചെയ്തു. വിചാര കേന്ദ്രം എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.സി.എം ജോയി അധ്യക്ഷനായിരുന്നു. പൊതു കാര്യദര്‍ശി അരവിന്ദാക്ഷന്‍ നായര്‍ പി.എസ് സ്വാഗതവും സംഘടനാ സെക്രട്ടറി മുരളികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Discussion about this post