കറുകച്ചാൽ : ചമ്പക്കര ആശ്രമംപടിയിൽ നിന്നും 3 മണിയ്ക്ക് യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ തളികയിൽ ഭാഗവതഗ്രന്ഥമേന്തിയ 108 ബാലികമാർ ,108 ശ്രീകൃഷ്ണ വിഗ്രഹം കയ്യിലേന്തിയ അമ്മമാർ, പൂത്താലം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ചമ്പക്കര ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയെ ക്ഷേത്രം മേൽശാന്തി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. വൈകിട്ട് നടന്ന ഉദ്‌ഘാടനസഭയിൽ ഡോ.രാധാമോഹൻദാസ് അഗർവാൾ (രാജ്യസഭാ എം.പി ) ഭദ്രദീപം തെളിയിച്ചു. ഉദ്ഘാടനം ശ്രീ ഹരികുമാർ കോയിക്കൽ ( ചങ്ങനാശ്ശേരി എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്) നിർവ്വഹിച്ചു.
ബഹു: ഗവ: ചീഫ് വിപ്പ് ഡോ എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്. എൻ. ഡി.പി യൂണിയൻ പ്രസിഡന്റ് ശ്രീ ഗിരീഷ് കോനാട്ട് സപ്താഹ സന്ദേശം നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ മനോജ് ബി നായർ വിശിഷ്ടാതിഥിയായിരുന്നു. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീ ജിഷാ കിരൺ, ശ്രീ ശശാങ്കൻ സാഗർ ( വിശ്വകർമ്മ സഭ), ഹിന്ദു സാംബവ മഹാസഭ മുൻ സെക്രട്ടറി ശ്രീ സത്യശീലൻ, ശ്രീ ബാബു ആചാര്യ (ശ്രീ ശുഭാനന്ദാശ്രമം), ഡോ സുരേഷ് (ഗണക മഹാസഭ), അഡ്വ: രാജു വി ആർ എന്നിവർ ആശംസ അർപ്പിച്ചു.
Discussion about this post