ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ ആസാമില്‍ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം. നടപടികള്‍ക്കായി ഒന്നോ അതിലധികമോ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
പ്രതികളെ ഹാജരാക്കല്‍, റിമാന്‍ഡ്, ജുഡീഷ്യല്‍ കസ്റ്റഡി, കസ്റ്റഡി നീട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഗുവാഹത്തിയിലെ നിയുക്ത കോടതിയില്‍ ഓണ്‍ലൈനായി നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഇരകളും സാക്ഷികളും സിബിഐ കേസുകളുമായി ബന്ധപ്പെട്ട മറ്റുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനില്‍ ഹാജരാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഗുവാഹത്തിയിലെ നിയുക്ത കോടതിയില്‍ നേരിട്ട് ഹാജരാകാനും ബെഞ്ച് അനുമതി നല്‍കി.
സിബിഐ കേസുകളില്‍ ഗുവാഹത്തി കോടതിയില്‍ ഓണ്‍ലൈന്‍ വഴി വാദം കേള്‍ക്കുന്നത് സുഗമമാക്കുന്നതിന് ശരിയായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഇരകളായവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും മേല്‍നോട്ടം വഹിക്കാന്‍ നേരത്തെ ജസ്റ്റിസ് ഗീതാ മിത്തല്‍ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രണ്ട് സ്ത്രീകളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ 10 കേസുകള്‍ സിബിഐക്ക് കൈമാറി. നിരവധി മണിപ്പൂര്‍ നിവാസികള്‍ക്ക് അക്രമങ്ങളിലല്‍ തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി, ആധാര്‍ കാര്‍ഡുകള്‍ നല്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും യുഐഡിഎഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കും നിര്‍ദേശം നല്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച പാനല്‍ അഭ്യര്‍ത്ഥിച്ചു. നഷ്ടപരിഹാര പദ്ധതി വിപുലീകരിക്കല്‍, തിരിച്ചറിയല്‍ രേഖകളുടെ പുനര്‍നിര്‍മ്മാണം, തുടങ്ങിയവ സുഗമമാക്കുക തുടങ്ങിയവ ചൂണ്ടിക്കാട്ടി മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി പാനല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post