“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും”.
ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു.
മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി.
2023 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ നൂറ്റി അറുപതാം ജന്മദിനമാണ്. സാമൂഹിക സമത്വ പോരാട്ടങ്ങളുടെ നാൾവഴികൾ മറക്കരുത്. ഓർമ്മപ്പെടുത്തലാണവ.
സമകാലീന നവോത്ഥാന മുന്നേറ്റത്തിൽ ദേശീയതയെ മുറുകെ പിടിച്ച് ഉണർത്തിയവരുടെ കേദാരമായിരുന്നു അക്കാലത്ത് മലയാള നാട്. നാടിന്റെ ദുരവസ്ഥ നേരിൽ കണ്ട വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ നാടിനെ തീർത്ഥാലയമാക്കി മാറ്റുവാൻ നടത്തിയ പരിവർത്തന തുടക്കങ്ങൾക്ക് ജീവിതം സമർപ്പിച്ച ശ്രീ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മന്നത് പത്മനാഭൻ, കുമാരനാശാൻ മുതലായവരുടെ ഇടപെടലുകളാൽ ശ്രദ്ധേയമായ കാലഘട്ടമായിരുന്നു അത്. ഇവരോടൊപ്പം അയങ്കാളിയും ചേർന്നതോടെ മലയാളിയുടെ മാനവികത പുതിയ ചരിത്രം എഴുതി ചേർക്കപ്പെട്ടു.
നവോത്ഥാനത്തിന്റെ ചേരുവ ദേശീയതയും വിപ്ലവവും ആത്‌മീയതയുമാണെന്ന് കൃത്യമായ് മനസിലാക്കിയതാണ് അയങ്കാളിയുടെ മഹത്വം. സ്വദേശി ചിന്തയുടെ വക്താവായിരുന്നു അയ്യങ്കാളി. ഇതിനെ സാധൂകരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവതത്തിൽ ഉണ്ട്. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട് അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു.
Discussion about this post