തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്ന പരാതിയുമായി യുവതി. കൊടുങ്ങല്ലൂർ സഹകരണബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കാണാതായിരിക്കുന്നത്. 60 പവനോളം സ്വർണം കാണാതായതായാണ് യുവതി പരാതി നൽകിയിരിക്കുന്നത്. എടമുട്ടം സ്വദേശി സുനിതയാണ് പരാതി നൽകിയിരിക്കുന്നത്.
സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കിൽ സേഫ് ലോക്കർ ഉള്ളത്. ബെംഗളൂരുവിൽ താമസിക്കുന്ന സുനിത നാട്ടിലെത്തി ലോക്കർ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. പിന്നാലെ യുവതി കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുനിത ഇവിടെ സ്വർണം സൂക്ഷിക്കാൻ വെക്കുന്നത്. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ കീ ഉപയോക്താവിന്റെയും മാസ്റ്റർ കീ ബാങ്കിലുമാണ് ഉണ്ടാവുക. ഇവ മാത്രം ഉപയോഗിച്ചേ ബാങ്ക് തുറക്കാനാകു. സംഭവത്തിൽ ബാങ്ക് അധികൃതരും പരാതി നൽകിയിട്ടുണ്ട്.
Discussion about this post