VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

സെപ്റ്റംബർ 28: ഭഗത് സിംഗ് ജന്മദിനം

VSK Desk by VSK Desk
28 September, 2023
in സംസ്കൃതി
ShareTweetSendTelegram

പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്.
ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയിൽമോചിതരാവുന്നത്.
ഭഗത് സിംഗിന്റെ ബന്ധുക്കളിൽ ചിലർ സ്വാതന്ത്ര്യസമരപ്രവർത്തകരായിരുന്നു, മുത്തച്ഛൻ, സ്വാമി ദയാനന്ദസരസ്വതിയുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിൽ അംഗമായിരുന്നു. അക്കാലത്തെ മറ്റു സിഖു വിശ്വാസികളെപ്പോലെ ഭഗത്തും സ്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങളിൽ പോയിട്ടില്ല. ബ്രിട്ടീഷ് ഭരണത്തോടു വിധേയത്വം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഭഗത്ത് പോകുന്നത് മുത്തച്ഛന് ഇഷ്ടമല്ലായിരുന്നു. ആര്യസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ദയാനന്ദ ആംഗ്ലോ വേദിക്ക് ഹൈസ്കൂളിലാണ് ഭഗത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഭഗത് അഞ്ച് വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. തന്റെ ലക്ഷ്യങ്ങളോട് സമരസപ്പെടുന്നു എന്നു കണ്ട വിവിധങ്ങളായ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കാനും തുടങ്ങി.

ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആളികത്തി . പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി

1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തിയപ്പോൾ അത് നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഭാരതം അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”.
നിസ്സഹകരണപ്രസ്ഥാനത്തിലുപരി, വിപ്ലവം കൊണ്ടു മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ കഴിയൂ എന്ന ഭഗത് വിശ്വസിച്ചു തുടങ്ങി. ഗാന്ധിജിയുടെ അക്രമരഹിതസമരരീതിയോട് പൊരുത്തപ്പെടാൻ ഭഗതിനു കഴിഞ്ഞിരുന്നില്ല

1926 ൽ ദസ്സറ ദിനത്തിൽ ലാഹോറിലുണ്ടായ ബോംബുസ്ഫോടനത്തിൽ സിംഗിന്റെ ഇടപടൽ ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാൽ 60,000 രൂപയുടെ ജാമ്യത്തിൽ സിംഗിന്റെ കോടതി വിട്ടയച്ചു. 1924 – ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി.അങ്ങനെ ചന്ദ്രശേഖർ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു.
1927 – ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി.
രാം പ്രസാദ് ബിസ്മിലും, അഷ്ഫുള്ളാഖാനും കാകോരി ടെയിൻ കൊള്ളകേസിൽ തൂക്കിലേറ്റപ്പെട്ടു. പിന്നീട് പ്രസ്ഥാനത്തെ മുന്നിൽ നയിക്കാനായി ചുമതലപ്പെട്ടത് ഭഗത് സിംഗും, ചന്ദ്രശേഖർ ആസാദുമായിരുന്നു.സൈമൺ കമ്മീഷനെതിരെയുള്ള സമരത്തെ ബ്രിടീഷുകാർ ക്രൂര മർദ്ദനം കൊണ്ട് നേരിട്ടതും ഭഗതി നെയും കൂട്ടരെയും അസ്വസ്ഥരാക്കി.ലാലാ ലജ്പത് റായിയുടെ മരണത്തിനു പ്രതികാരമായി സാൺഡേഴ്‌സ് എന്ന ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു. ഒളിവിൽ പോയതിനു ശേഷം 1928 ൽ ലാഹോറിൽ….

ബ്രിടീഷുകാരുടെ നിയമ ഭേദഗതി ബില്ലിനെതിരെ
1929 ഏപ്രിൽ 8 നു ഭഗത്സിംഗിന്റെ നേതൃത്വത്തിൽ പാർലമെന്റ് ഹാളിനുള്ളിൽ ബോംബെറിഞ്ഞു തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കാതെ അറസ്റ്റ് വരിക്കുകയാണുണ്ടായത്.
അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിംഗിനും, ദത്തയ്ക്കുമെതിരേ ചാർത്തപ്പെട്ട കേസിൽ 7 മെയ് 1929 ന് വിചാരണ ആരംഭിച്ചു.

ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു

1930 മെയ് അ‍ഞ്ചു മുതൽ 1930 സെപ്തംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാൻ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. ബി.കെ.ദത്ത് ഉൾപ്പെടെയുള്ള മൂന്നു പേരെ മുമ്പ് അസ്സംബ്ലി ബോംബേറു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു

1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ്, എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി ചിതാ ഭസ്മം സത്ലജ് നദിയിലെറിയുകയായിരുന്നു…..

ShareTweetSendShareShare

Latest from this Category

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

നവരാത്രി ആറാം ഭാവം: കാര്‍ത്യായനി ദേവി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

പ്രകടനം അഴിഞ്ഞാട്ടം; മുസ്ലിം സ്ത്രീകള്‍ പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് കാന്തപുരം

കേരളത്തിന്റെ കുംഭമേളയായ മഹാമാഘ മഹോത്സവം 2026ന്റെ ലോഗോ പ്രകാശനം ചെയ്തു

മറവിയില്‍ നിന്ന സമൂഹത്തെ ഉണര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

ഭാവിയുടെ ചുമതല യുവാക്കളുടേത്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ധർമ്മം എല്ലാ ഭാരതീയരുടെയും ജീവിതക്രമം: സർകാര്യവാഹ്

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies