VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാര്‍ഷികം 24 ന്: ഇരുപത്തിരണ്ട് ബ്രഹ്മചാരിണികള്‍ സന്ന്യാസിമാരാകും

VSK Desk by VSK Desk
21 October, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം : സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ കൂടി സന്ന്യാസിമാരാകും.   മുപ്പത്തിയൊന്‍പതമത് സന്ന്യാസദീക്ഷാ വാർഷികദിനമായ  24 ചൊവ്വാഴ്ച  ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് ഇരുപത്തിരണ്ട് പേർക്ക് ദീക്ഷ നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ച്  ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നവരാണ് വിജയദശമി ദിനത്തില്‍   ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നത്.

ജീവിത വഴികള്‍ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ പലമേഖലകളിലായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു കുടുംബത്തിലെ അംഗവും  കര്‍ണ്ണാടക എസ്.ഡി.എം കോളേജില്‍ പഞ്ചകര്‍മ്മ വിഭാഗത്തില്‍ പി.എച്ച്.ഡി ഗവേഷകയുമായ ഡോ. റോസി നന്ദി,  ഡല്‍ഹിയിലെ ജെ.എന്‍.യു  ജീവനക്കാരി ശാലിനി പ്രുതി, എക്സാ ഇന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി മാനേജറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും നിലവില്‍ ആശ്രമത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളറുമായ ഗുരുചന്ദ്രിക. വി എന്നിവരാണ് ദീക്ഷ സ്വീകരിക്കുന്നവരില്‍ കേരളത്തിനു പുറത്തു നിന്നുളളത്.

അമേരിക്കയിലെ സിക്സ് സിഗ്മ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ & ഹെല്‍ത്ത്കെയര്‍ വിഭാഗം മൊഡ്യൂള്‍ ഡയറക്ടര്‍ വന്ദിത സിദ്ധാര്‍ത്ഥന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാര്‍ത്ഥിനി വന്ദിത ബാബു, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു.പി.സി, 28 വര്‍ഷത്തെ ബ്രഹ്മചര്യം പൂര്‍ത്തിയാക്കിയ വത്സല.കെ.വി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി, ബികോം ബിരുദദാരിയും ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ, കേരള യൂണിവേഴ്സിറ്റിയില്‍  ഗ്ലോബല്‍ ബിസിനസ്സ് ഓപ്പറേഷന്‍സില്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ, ശാന്തിഗിരി മുദ്രണാലയത്തില്‍ സേവനം ചെയ്യുന്ന പ്രസന്ന. വി, ബിരുദാനന്തര ബിരുദവും നേടി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കൃഷ്ണപ്രിയ.എ.എസ്, ബി.എഡ് വിദ്യാര്‍ത്ഥിനി കരുണ.എസ്.എസ്,  ഖാദിബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം,  ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്, സിദ്ധ മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കരുണ.പി.കെ, ബ്രഹ്മചാരിണികളായ  മംഗളവല്ലി.സി.ബി, പ്രിയംവദ. ആര്‍.എസ്, ഷൈബി.എ.എന്‍, സജിത.പി.എസ്, അനിത.എസ്, രജനി. ആര്‍.എസ് എന്നിവരാണ് ഒക്ടോബര്‍ 24 ന് ദീക്ഷ സ്വീകരിക്കുന്നത്. ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.

1984 ഒക്ടോബര്‍ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമസന്ന്യാസദീക്ഷാ കർമ്മം നടന്നത്. 31 പേർക്കാണ് ഗുരു അന്ന് ദീക്ഷ നൽകിയത്. ‘ഗുരുധർമ്മപ്രകാശസഭ’ എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കല്പിച്ച പേര്. തുടർന്ന് എല്ലാവർഷവും വിജയദശമി ദിനത്തിൽ സന്ന്യാസദീക്ഷാ വാർഷികം സമുചിതമായി ആഘോഷിക്കുന്നു. ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും. പേരിനൊപ്പം പുരുഷൻമാർക്ക് ‘ജ്ഞാന തപസ്വി’ എന്നും സ്ത്രീകൾക്ക് ‘ജ്ഞാന തപസ്വിനി’ എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 14ന് ആരംഭിച്ച പ്രാർത്ഥനാസങ്കൽപങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകും.

അന്നേദിവസം രാവിലെ 6മണിയുടെ ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി നടക്കും. 12മണിയുടെ ആരാധനയ്‌ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകളും സമ്മേളനവും നടക്കും. ആത്മീയ സാമൂഹിക രാഷ്‌ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കും. ഉച്ചയ്‌ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും.വൈകുന്നേരം 6ന് ആരാധനയ്‌ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും. ആശ്രമം സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വാ‍മി ജ്ഞാനദത്തന്‍ ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, മഹേഷ്. എം എന്നിവർ പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies