VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഒടുവില്‍ ജോസി മോള്‍ക്ക് ആധാര്‍; തുണയായത് സക്ഷമ

VSK Desk by VSK Desk
8 December, 2023
in കേരളം
Sakshama workers bring TV to Josimol’s house.

Sakshama workers bring TV to Josimol’s house.

Share
Tweet
SendTelegram

വിനീത വേണാട്ട്

കോട്ടയം: ആരും തുണയേകാനില്ലാതെ പോയ കോട്ടയം കുമരകത്തുകാരി ജോസി മോളുടെ മുന്നില്‍ ഈശ്വരനെത്തിയത് സക്ഷമയുടെ രൂപത്തില്‍. വിരലുകള്‍ പൂര്‍ണമല്ലാത്തതിന്റെ പേരില്‍ ഒരിക്കല്‍ നിഷേധിക്കപ്പെട്ട ആധാര്‍ ജോസിമോളെ തേടിയെത്തുന്നു. അടഞ്ഞ വാതിലുകള്‍ തുറന്നാണ് സക്ഷമ പ്രവര്‍ത്തകര്‍ അവള്‍ക്ക് സഹായമെത്തിച്ചത്.

ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന മയോസൈറ്റിസ് ഒസ്സിഫികന്‍സ് പ്രോഗ്രസ്സീവ് എന്ന രോഗം ബാധിച്ച് ചലിക്കാന്‍ പോലുമാവാതെ 26 വര്‍ഷമായി ഒരേ കിടപ്പാണ് പള്ളിത്തോപ്പ് പുത്തന്‍പറമ്പില്‍ വീട്ടില്‍ ജോസ്-ലൂസി ദമ്പതിമാരുടെ മകളായ, നാല്പത്തിമൂന്നുകാരി ജോസി. ഇരുകൈകളിലേയും കാലുകളിലെയും വിരലുകള്‍ക്ക് പൂര്‍ണതയില്ല. അതുകൊണ്ടുതന്നെ ബയോമെട്രിക് വിവരശേഖരണം അസാധ്യമാണെന്ന് പറഞ്ഞ് ആധാര്‍ നിഷേധിക്കപ്പെട്ടു. ആധാറില്ലാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അകന്നുപോയി. കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് നല്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനും സാധിച്ചില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍പോലും നിലയ്ക്കുന്ന സ്ഥിതിയെത്തി.

ആധാര്‍ കാര്‍ഡിന് വേണ്ടി ഏഴെട്ടു വര്‍ഷമായി മുട്ടാത്ത വാതിലുകളില്ല. കാണാത്ത അധികൃതരില്ല. മന്ത്രി വി.എന്‍.വാസവനേയും മാറിമാറി വന്ന ജില്ലാ കളക്ടര്‍മാരേയുമൊക്കെ കണ്ട് പരാതി ബോധിപ്പിച്ചു. ആധാര്‍ എന്റോള്‍മെന്റിലെ സാങ്കേതിക പ്രശ്‌നത്തിന്റെ പേരുപറഞ്ഞ് അവരെല്ലാം കൈയൊഴിഞ്ഞു. അങ്ങനെയിരിക്കെ അവിചാരിതമായാണ്  ആബ്‌ടെക് ജൈവവള നിര്‍മാണ കമ്പനിയില്‍ എക്‌സിക്യൂട്ടിവായ, സക്ഷമയുടെ ആലപ്പുഴ ജില്ലാ സമിതിയംഗം വിജീഷ് വിശ്വംഭരന്‍ കഴിഞ്ഞ വെള്ളിയാഴ്ച ജോസിമോളുടെ കുടുംബത്തെ കണ്ടുമുട്ടിയത്. വിഷമതകള്‍ അറിഞ്ഞപ്പോള്‍ സക്ഷമ കോട്ടയം ജില്ലാ ഘടകത്തെ ബന്ധപ്പെടുന്നതിനുള്ള നമ്പര്‍ കൈമാറി. അവര്‍ ആ നമ്പറില്‍ വിളിച്ചു. എല്ലാ വാതിലുകളും അടഞ്ഞവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി സക്ഷമയുടെ ദിവ്യാംഗ ക്ഷേമസമിതി പ്രവര്‍ത്തകര്‍ അടുത്ത ദിവസം ജോസിമോളുടെ വീട്ടിലെത്തി.

ആധാറില്ലാത്തകാരണം ജോസിമോള്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന പരാതി സക്ഷമയുടെ സംസ്ഥാന ഓഫീസില്‍നിന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് അയച്ചു. മന്ത്രിയുടെ ഇടപെടല്‍ ഉടനുണ്ടായി. ന്യൂദല്‍ഹിയിലുള്ള ആധാര്‍ അതോറിറ്റിയോട് ജോസിമോള്‍ക്ക് ആധാര്‍ നല്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. കോട്ടയം ജില്ലാ ഭരണകൂടവുമായി അവര്‍ ആശയവിനിമയം നടത്തി.

ജില്ലാകളക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നിര്‍ദേശപ്രകാരം ജില്ലാ അക്ഷയ ഓഫീസും ഐടി മിഷനും ചേര്‍ന്ന് സംസ്ഥാന യുഐഡിഐ ഡയറക്ടറെ സമീപിച്ചു. ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണിന്റെ പറഞ്ഞത് അനുസരിച്ച് അക്ഷയ സെന്റര്‍ ജീവനക്കാര്‍ ജോസിമോളുടെ വീട്ടിലെത്തി നേത്രപടലത്തിന്റെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു. അന്നുതന്നെ വിവരങ്ങള്‍ എന്റോള്‍ ചെയ്തു. യുഐഡിഎഐയുടെ അനുമതി കൂടി കിട്ടിയ ശേഷം ആധാര്‍ കാര്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ ജോസിമോളുടെ മേല്‍വിലാസത്തിലെത്തും.

ഭിന്നശേഷിക്കാരായ ഒരാള്‍ക്കുപോലും ആധാര്‍ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഉണ്ടെന്നിരിക്കെ, നിരവധി പേര്‍ക്ക് ഇപ്പോഴും ആധാര്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനാണ് സക്ഷമയുടെ തീരുമാനമെന്നും ജോസിമോളുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ട സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത്.എന്‍. ജന്മഭൂമിയോട് പറഞ്ഞു. വീട്ടിലൊരു ടിവി വേണമെന്ന ജോസിമോളുടെ ആവശ്യവും നിറവേറ്റിക്കൊടുത്തതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സക്ഷമ പ്രവര്‍ത്തകര്‍.

Share3
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies