VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമഭക്തര്‍ക്കായി അയോധ്യ ഒരുങ്ങുന്നു; ബലിദാനികളുടെ കുടുംബാംഗങ്ങളും പ്രാണപ്രതിഷ്ഠയ്‌ക്കെത്തും

VSK Desk by VSK Desk
19 December, 2023
in ഭാരതം
ShareTweetSendTelegram

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. എല്ലാ സമ്പ്രദായങ്ങളിലെയും സംന്യാസിമാര്‍, സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചമ്പത് റായ് അയോധ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശങ്കരാചാര്യര്‍മാര്‍, മഹാമണ്ഡലേശ്വര്‍മാര്‍ സിഖ്, ബുദ്ധ വിഭാഗങ്ങളിലെ ആചാര്യന്മാര്‍ തുടങ്ങി എല്ലാ സമ്പ്രദായങ്ങളിലും പെട്ട നാലായിരും സംന്യാസിമാരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ശ്രീരാമജന്മഭൂമിയുടെ മോചനത്തിനായി പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നവരെയും ബലിദാനികളുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 1984 നും 1992 നും ഇടയില്‍ അയോധ്യവാര്‍ത്തകള്‍ സംബന്ധിച്ച് നിര്‍ണായക പങ്ക് വഹിച്ച മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, കവികള്‍ തുടങ്ങിയവരും എത്തും. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും സൈനിക മേധാവികള്‍ക്കും ക്ഷണമുണ്ട്, ചമ്പത് റായ് പറഞ്ഞു.

പ്രാണപ്രതിഷ്ഠയ്ക്ക് എത്തിച്ചേരുന്നവര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും അയോധ്യയില്‍ സജ്ജീകരിക്കുന്നുണ്ട്. കര്‍സേവകപുരത്ത് ആയിരം പേര്‍ക്ക് താമസിക്കാവുന്ന വീടുകളാണ് ഒരുക്കിയിരിക്കുന്നത്. മഹന്ത് നൃത്യ ഗോപാല്‍ ദാസ് നയിക്കുന്ന യോഗ ആന്‍ഡ് നാച്ചുറോപ്പതി സെന്ററില്‍ 850 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ മഠം, ക്ഷേത്രം, ധര്‍മ്മശാല എന്നിവിടങ്ങളില്‍ അറുന്നൂറോളം പേര്‍ക്കും  അയോധ്യ കന്റോണ്‍മെന്റിലെ വീടുകളില്‍ മറ്റുള്ളവര്‍ക്കും താമസിക്കാനുള്ള ക്രമീകരണങ്ങളുണ്ട്.

പുതുതായി സ്ഥാപിച്ച തീര്‍ത്ഥ ക്ഷേത്രപുരത്ത് ആറ് അടുക്കളകളും പത്ത് കിടക്കകളുമുള്ള ആശുപത്രിയുള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. 150 ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കും. രണ്ടായിരം ശൗചാലയങ്ങള്‍ പ്രത്യേകമായി നിര്‍മ്മിക്കും. ശീതകാലമാണെന്നത് പരിഗണിച്ചുള്ള സൗകര്യങ്ങളും ഒരുക്കും.

സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ക്ക് തീര്‍ത്ഥ ക്ഷേത്രപുരം, രാമസേവകപുരം, കര്‍സേവകപുരം എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് ഒരുക്കുന്നുണ്ട്. സന്ദര്‍ശകരെ പ്രാണപ്രതിഷ്ഠാ വേദിയിലേക്ക് കൊണ്ടുപോകാനുള്ളവാഹനങ്ങളും സജ്ജമാണ്. നെറ്റ് വര്‍ക്കുകള്‍ തടസപ്പെടാതിരിക്കാന്‍ തീര്‍ത്ഥക്ഷേത്രപുരത്ത് നാല് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

Tags: Ayodya
Share3TweetSendShareShare

Latest from this Category

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies