ഈ മഹത്കർമ്മത്തോടപ്പം, ഈ ഭൂമിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് സെന്ററിന്റെയും, ഡി അഡിക്ഷൻ സെന്റ്റിന്റെയും നിർമ്മിതിക്കായുള്ള ആദ്യ നിധി, പ്രവാസിയും എമിരേറ്റ്സ് ഉദ്യോഗസ്ഥനുമായ ശ്രീ ടി പി ബാലകൃഷ്ണൻ, വിഭാഗ് സമ്പർക്ക പ്രമുഖ് ശ്രീ കെ വി ജയരാജൻ മാസ്റ്റർക്ക് കൈമാറി.
ഇന്നത്തെ അനുകൂല സാഹചര്യവും സമൂഹത്തിലെ നമ്മുടെ സ്വാധീനവും കാര്യശേഷിയുള്ള സ്വയംസേവകരുടെ ഒത്തൊരുമിച്ച പ്രവർത്തനം കൊണ്ടും ഓരോ സ്ഥലങ്ങളിലും നിരവധി കാര്യങ്ങൾ ചെയ്തു പൂർത്തീകരിക്കുന്നത് നാം കണ്ടുവരുന്നുണ്ട്. ഈ ഉദ്യമവും വളരെ പെട്ടന്നു തന്നെ പൂർത്തീകരിക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് സേവസന്ദേശം നൽകി കൊണ്ട് ഒ രാഗേഷ് പറഞ്ഞു. ചക്കരക്കൽ ഖണ്ഡ് സംഘചാലക് മാനനീയ വിനോദൻ മാസ്റ്റർ, ശ്രീ കെ വി ജയരാജൻ മാസ്റ്റർ, സേവാഭാരതി ജില്ല അധ്യക്ഷൻ ശ്രീ ഇ മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൂടാതെ സേവാഭാരതി ചക്കരക്കൽ യൂണിറ്റിന്റെ പാലിയേറ്റീവിനുള്ള ഒരു മാസത്തെ പ്രവർത്തനത്തിന് ആവശ്യമായ തുക റിട്ടയർഡ് കേണൽ രാം ദാസ് സെക്രട്ടറി വിപിൻ പങ്കജിന് നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീ എം രാജീവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി ശ്രീ ടിപി രാജീവൻ സ്വാഗതവും, ട്രെഷറർ ശ്രീ കെ രാജു നന്ദിയും പറഞ്ഞു. ജില്ല സംഘടന സെക്രട്ടറി സി ഗിരീഷ്, കെ പി ഹരീഷ്ബാബു , പി കെ അരവിന്ദാക്ഷൻ, ചക്കരക്കൽ സേവാഭാരതി സെക്രട്ടറി വിപിൻ പങ്കജ് എന്നിവരും പങ്കെടുത്തു.
Discussion about this post