പാലക്കാട്: ബിഎംഎസ് ഇരുപതാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 11 വരെ പാലക്കാട്ട് നടക്കും. 10ന് രാവിലെ 10.30ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ജനറല്‍ സെക്രട്ടറി ജി.കെ. അജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര, ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍, ദക്ഷിണക്ഷേത്ര സംഘടന സെക്രട്ടറി എസ്. ദുരൈരാജ്, സെക്രട്ടറി വി. രാധാകൃഷ്ണന്‍, ക്ഷേത്രീയ സഹസംഘടന സെക്രട്ടറി എം.പി. രാജീവന്‍, ദേശീയസമിതി അംഗം കെ.കെ. വിജയകുമാര്‍, അഡ്വ. എസ്. ആശാമോള്‍, ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, സംഘടന സെക്രട്ടറി കെ. മഹേഷ്, ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് എ. വിനോദ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ 1200ഓളം പ്രതിനിധികള്‍ പങ്കെടുക്കും. മുതിര്‍ന്ന പ്രവര്‍ത്തകരായ അഡ്വ.കെ. രാംകുമാര്‍, അഡ്വ. എം.എസ്. കരുണാകരന്‍, അഡ്വ.എം.പി. ഭാര്‍ഗവന്‍ എന്നിവരെ ആദരിക്കും.
നാളെ വൈകിട്ട് മൂന്നിന് വിക്ടോറിയ കോളജ് മൈതാനത്തുനിന്നും ആരംഭിക്കുന്ന കാല്‍ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം കോട്ടമൈതാനത്ത് സമാപിക്കും. പൊതുസമ്മേളനം ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 10ന് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ രചിച്ച ‘ട്രേഡ് യൂണിയന്‍ ചരിത്രം, നിലപാടുകളും ആവശ്യങ്ങളും’ എന്നീ പുസ്തകങ്ങള്‍ അഡ്വ.കെ. രാംകുമാര്‍ രവീന്ദ്ര ഹിംതെക്ക് നല്‍കി പ്രകാശനം ചെയ്യും. 12ന് ട്രേഡ് യൂണിയന്‍ സമ്മേളനം അഡ്വ.സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, യുടിയുസി ദേശീയ പ്രസിഡന്റ് എ.എ. അസീസ്, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എ. റഹ്മത്തുള്ള, എസ്ഇഡബ്ല്യുഎ ജനറല്‍ സെക്രട്ടറി സോണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്കുശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് തൊഴില്‍മേഖല നേരിടുന്ന വ്യത്യസ്ത വിഷയങ്ങള്‍ സംബന്ധിച്ച് 10 പ്രമേയങ്ങള്‍ അവതരിപ്പിക്കും.
11ന് രാവിലെ 8.30 മുതല്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ പ്ലാനിങ് കമ്മിഷന്‍ അംഗം എസ്. ആദികേശവന്‍ സംസാരിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാധ്യക്ഷ അഡ്വ.എസ്. ആശാമോള്‍ വിഷയാവതരണം നടത്തും. 11ന് ദക്ഷിണക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്റെ നേതൃത്വത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. 1.30ന് സംഘടനാതെരഞ്ഞെടുപ്പ്. രണ്ടിന് ദക്ഷിണക്ഷേത്ര സംഘടനാസെക്രട്ടറി എസ്. ദുരൈരാജ് സമാപനപ്രസംഗം നടത്തും.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി. ബാലചന്ദ്രന്‍, പാലക്കാട് ജില്ലാ അധ്യക്ഷന്‍ സലീം തെന്നിലാപുരം, സെക്രട്ടറി കെ. രാജേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post