VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം..

പി.ഷിമിത്ത് by പി.ഷിമിത്ത്
14 February, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ബാലകരാമനെ കാണാന്‍ അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രാമഭക്തരാല്‍ ഓരോ ദിവസവും നിറയുകയാണ് അയോദ്ധ്യ. എല്ലാവര്‍ക്കും ഒരു നിമിഷമൊന്ന് ബാലകരാമന്റെ കോമളരൂപം ദര്‍ശിക്കണം. എത്രവേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ തയാറാണ്. രാവിലെ ക്ഷേത്ര നടതുറന്ന് രാത്രി അടയ്‌ക്കുന്നതുവരെ ആ പ്രവാഹം തുടരുകയാണ്. ചെറിയ അരുവികള്‍ ചേര്‍ന്ന് പുഴയായി സമുദ്രത്തില്‍ ചേരുന്ന പോലെ അയോദ്ധ്യയൊരു കടലായി മാറുകയാണ്, രാമഭക്തരുടെ കടല്‍, രാമമന്ത്രമല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല.

അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ സദ്ഗുരു ജഗ്ഗി വാസുദേവിനെ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് സ്വീകരിക്കുന്നുഅയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ സദ്ഗുരു ജഗ്ഗി വാസുദേവിനെ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് സ്വീകരിക്കുന്നു

ഉത്തര്‍പ്രദേശിന്റെയും സമീപസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളില്‍ നിന്ന് വലുതും ചെറുതുമായ വാഹനങ്ങളിലാണ് ശൈത്യം പോലും വകവെക്കാതെ ജനം ഒഴുകിയെത്തുന്നത്. ചിലരാണെങ്കില്‍ കിലോമീറ്ററുകള്‍ നടന്നും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത്യേക ആസ്ത ട്രെയിനുകളും അയോദ്ധ്യയിലേക്ക് ദിനം പ്രതി എത്തുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യ ആസ്ത ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അയോദ്ധ്യയിലെത്തിയത്.

വരുന്ന ഭക്തര്‍ക്കെല്ലാം എത്രയും വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. പോലീസിനുപുറമെ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്‌ക്കും ഭക്തരെ നിയന്ത്രിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന് സമീപത്തും പരിസരത്തെ വിവിധ വേദികളിലുമായി ദിവസവും വിവിധ കലാരൂപങ്ങളുടെ അവതരണവും നടക്കുന്നുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സമയങ്ങളില്‍ ഭക്ഷണവും സൗജന്യമായി വിതരണം ചെയ്യുന്നു. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 15 ദിവസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷത്തിലധികം ഭക്തര്‍ അയോദ്ധ്യയിലെത്തിയെന്നാണ് കണക്ക്. പ്രതിദിനം രണ്ടു ലക്ഷത്തോളം ഭക്തര്‍.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരും ഞായറാഴ്ച ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോണ്‍ഗ്രസ് എംഎല്‍എമാരായ ആരാധന മിശ്ര, വീരേന്ദ്ര ചൗധരി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies