മഹിളാ സമന്വയവേദിയുടെ നേതൃത്വത്തിൽ വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത് കലാലയങ്ങളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും നോവായി മാറുന്ന ന്നത് സാധാരണ കാര്യമായി മാറുകയാണ്കേരളത്തിലിന്ന് SFI ഉം കമ്മ്യൂണിസ്റ്റ് സഹയാത്രികരായ അദ്ധ്യാപകരും ചേർന്നാണ് കലാലയങ്ങളെ കൊലയറയാക്കി മാറ്റുന്നത് ഇത് വേദനാജനകമാണ് ആവർത്തിക്കാൻ പാടില്ലെന്ന് ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് ഡോ : (Pro) തങ്കമണി ടീച്ചർ പറഞ്ഞു. മാനവികതയുടെ ശത്രുക്കളായ SFIക്കാരെ കേരളത്തിൻ്റെ കലാലയങ്ങളിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കേണ്ട കാലം കഴിഞ്ഞുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സമന്വയവേദി സംസ്ഥാന സംയോജക അഡ്വ. അഞ്ജനാദേവി പറഞ്ഞു. ഡോ: ശ്രീകലാദേവി അദ്ധ്യക്ഷതവഹിച്ചു മഹിളാ ഐക്യവേദിസംസ്ഥാന സെക്രട്ടറി സൂര്യ പ്രേം സ്വാഗതം പറഞ്ഞു. നീലിമ കുറുപ്പ് നന്ദി രേഖപ്പെടുത്തി.
Discussion about this post