ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ വാര്‍ഷിക യോജന ബൈഠക്കിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും. നാളെ രാവിലെ 9.30ന് ആലപ്പുഴ റോയല്‍ പാര്‍ക്കില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐടി കമ്പനിയായ യുഎസ്ടിയുടെ ചീഫ് വാല്യു ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. യുഎസ്ടിയുടെ സിഎസ്ആര്‍ ഫണ്ട് കൂടി വിനിയോഗിച്ചാണ് മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നത്.
വാര്‍ഷിക യോജന ബൈഠക്കില്‍ സക്ഷമ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എന്‍. ആര്‍. മേനോന്‍ അദ്ധ്യക്ഷനാകും. ദേശീയ ഉപാദ്ധ്യക്ഷ ഡോ. ആശ ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭിന്നശേഷിക്കാരെ സ്വാശ്രയത്വത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സക്ഷമ വിവിധ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും സഹായത്തോടെ 65 കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം കൈത്താങ്ങായി മാറുകയാണ്. 2025ല്‍ എല്ലാ ജില്ലകളിലും ദിവ്യാംഗമിത്രം, ഭിന്നശേഷി സൗഹൃദഭാരതത്തിന്റെ ഭാഗമായി മുഴുവന്‍ താലൂക്കിലും പ്രവര്‍ത്തനം സംവിധാനം എന്നീ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എം. കൃഷ്ണകുമാര്‍ അറിയിച്ചു. ജോ. സെക്രട്ടറി എ. എസ്. പ്രദീപ് കുമാര്‍, ആര്‍. ശശികുമാര്‍, വി. ലക്ഷ്മികാന്ത്, ടി. എ. അജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post