ആലപ്പുഴ: ഭിന്നശേഷിക്കാരായതുമൂലം ജീവിതയാത്രയില്‍ ഇടറല്‍ സംഭവിച്ചവര്‍ക്ക് ക്ഷമത പകര്‍ന്ന് സക്ഷമ. തെരഞ്ഞെടുത്ത 25 പേര്‍ക്ക് ഇലക്ട്രിക്കല്‍ മുച്ചക്രവാഹനം നല്കിയാണ് സക്ഷമ അവര്‍ക്കൊപ്പം നിന്നത്. ആലപ്പുഴയില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷികയോജനാ ബൈഠക്കിന്റെ ഭാഗമായാണ് സക്ഷമയുടെ ഹൃദയസ്പര്‍ശം പദ്ധതിക്ക് തുടക്കമായത്.സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത 25 പേര്‍ക്കാണ് ഒറ്റചാര്‍ജില്‍ 30 കിലോമീറ്റര്‍ യാത്ര സാധ്യമാകുന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന നിയോ ബോള്‍ട്ട് വീല്‍ചെയര്‍ നല്‍കുന്നത്. വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിച്ചതെന്ന് വീല്‍ചെയര്‍ ഏറ്റുവാങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സഹല്‍ അഭിപ്രായപ്പെട്ടു. യുഎസ്ടിയുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചാണ് സക്ഷമ വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തത്.
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉത്ഘാടനം ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന മഹത്തായ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍. മേനോന്‍ അധ്യക്ഷനായിരുന്നു. യുഎസ്ടി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യം വിതരണം നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹരായ ഭിന്നശേഷിക്കാരെ കണ്ടെത്തി സമര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ വിശ്വാസ്യത ഭാവിയിലും കൂടുതല്‍ വിഷയങ്ങളില്‍ യുഎസ്ടിയെ സക്ഷമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടന്ന് നടന്ന സക്ഷമയുടെ വാര്‍ഷിക യോജനാ ബൈഠക്കില്‍ സക്ഷമ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍ സംഘടനാ വൃത്തം അവതരിപ്പിച്ചു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ മാര്‍ഗനിര്‍ദേശം നല്‍കി. സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post