VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സന്ദേശ്ഖാലി: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

VSK Desk by VSK Desk
10 April, 2024
in ഭാരതം
Share
Tweet
SendTelegram

കൊല്‍ക്കത്ത: സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കല്‍, അതിക്രമങ്ങള്‍, ഭൂമി തട്ടിയെടുക്കല്‍ എന്നീ കേസുകളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മമത സര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ് ഈ ഉത്തരവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും ഇയാളുടെ അനുയായികളായ പാര്‍ട്ടി നേതാക്കളുമാണ് കേസിലെ മുഖ്യ പ്രതികള്‍.

ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കാര്‍ഷിക ഭൂമി മത്സ്യക്കൃഷിക്കായി തരം മാറ്റിയെന്ന ആരോപണത്തിലും ജനുവരി അഞ്ചിന് ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം നടത്താന്‍ വന്ന ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണം സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് നല്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സന്ദേശ്ഖാലിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ പക്ഷപാത രഹിതമായ അന്വേഷണം ആവശ്യമാണ്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ പിന്തുണയും നല്കണമെന്നും ഹൈക്കോടതി അറിയിച്ചു.

മെയ് രണ്ടിന് കോടതിയില്‍ വീണ്ടും വാദം കേള്‍ക്കും. അതിനുള്ളില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനിടെ സന്ദേശ്ഖാലി വിഷയത്തില്‍ വ്യക്തികള്‍ക്ക് നേരിട്ട് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടലും സിബിഐ തയാറാക്കി. പരാതി നല്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സന്ദേശ്ഖാലിയിലെ കാര്‍ഷിക ഭൂമി യാതൊരുവിധത്തിലുള്ള പരിശോധനയും നടത്താതെ മത്സ്യകൃഷിക്കെന്ന പേരില്‍ തരം മാറ്റുകയായിരുന്നു.

സന്ദേശ്ഖാലിയില്‍ ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറിയ അതിക്രമങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. വിഷയത്തില്‍ കോടതി ഇതിന് മുമ്പും ആശങ്ക രേഖപ്പെടുത്തിയിരുന്നു. സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിയും കോടതിക്ക് ലഭിച്ചിട്ടുണ്ട്. 

Share
Tweet
SendShareShare

Latest from this Category

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies