ഇ. എസ്. ബിജു
ഹിന്ദു ഐക്യവേദി.
സംസ്ഥാന വക്താവ്
കേരളീയ സാമൂഹിക ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാൻ കാരണഭൂതനായി ഭവിച്ചമഹാകവികളിൽ പ്രധാനിയും,ആശയ ഗംഭീരൻ സ്നേഹ ഗായകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീവിശേഷണങ്ങൾക്കർഹനുമായകവി എൻ.കുമാരനാശാന്റെ 151-മത് ജയന്തി ദിനമാണ് 2024ഏപ്രിൽ 12.
തന്റെ രചനകളിലൂടെ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിന് നാന്ദി കുറിക്കുകയും, ജാത്യാ ചാരങ്ങൾക്കെതിരെ തൂലിക പടവാൾ ആക്കി ചരിത്രം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു മഹാകവി എൻ കുമാരനാശാൻ.
ആധുനിക കവികളിൽ ആശയ ഗാംഭീര്യത്തോടെ തിളങ്ങിനിന്ന്, മഹാകാവ്യം എഴുതാതെ മഹാകവിയായ എൻ കുമാരനാശാനെ മദ്രാസ് യൂണിവേഴ്സിറ്റി പിന്നീട് പ്രത്യേകം ആദരവ് നൽകി അംഗീകരിച്ചു.
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിൽപ്പെട്ട കായിക്കര ഗ്രാമത്തിൽ നാരായണൻ- കാളിയമ്മ ദമ്പതികളുടെ മകനായി 1873 ഏപ്രിൽ 12നാണ് കുമാരൻ ജനിച്ചത്.
നെടുങ്കണ്ടയിലെ കുടി പള്ളിക്കൂടത്തിൽ നിന്നായിരുന്നു വിദ്യാഭ്യാസ ആരംഭം. തുണ്ടത്തിൽ പെരുമാൾ ആശാൻ ആയിരുന്നു കുമാരന്റെ പ്രഥമ ഗുരു. സംസ്കൃത പണ്ഡിതനായ മണമ്പൂർ ഗോവിന്ദൻ ആശാന്റെ വിജ്ഞാന സന്ദായനി എന്ന പാഠശാലയിൽ തുടർപഠനം. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ കുമാരൂ അക്കാലത്തു തന്നെപ്രതിഭതെളിയിച്ചു.
1891ൽ ശ്രീനാരായണഗുരുദേവന്റെ ശിഷ്യത്വം സ്വീകരിച്ചതാണ് കുമാരന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
അദ്ധ്യാത്മികതയിലേക്കും, സാമുദായിക സേവനത്തിലേക്കും, രചനാ വഴികളിലേക്കും അദ്ദേഹം വഴി മാറി.
സംസ്കൃതം,ഇംഗ്ലീഷ് പഠനം ഉൾപ്പെടെ പലതും ആ കണ്ടുമുട്ടലിലൂടെ സാധിച്ചു. ഡോക്ടർ പൽപ്പുവിന്റെ കൂടെ ബാംഗ്ലൂരിലും, കൽക്കത്തയിലും താമസിച്ചു പഠിച്ചു. 1898- 1900 കാലഘട്ടത്തിലെ ബംഗാൾ വാസമാണ് ആശാന്റെ കാവ്യങ്ങളിലെ പ്രബുദ്ധതയ്ക്കാധാരം. ബംഗാളി സാഹിത്യത്തിന്റെ നവോത്ഥാന കാലഘട്ടവും, രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികളും ആശാനിലെ കവിയെ വളർത്തി.
ശ്രീനാരായണ ഗുരുവിന്റെ ആജ്ഞാനുസരണം കൊൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. ആ കാലത്ത് അദ്ദേഹം മൃത്യുഞ്ജയം, വിചിത്രവിജയം തുടങ്ങിയ നാടകങ്ങളും, ശിവ സ്തോത്ര മാല തുടങ്ങിയ കവിതകളും രചിച്ചു.
1930 എസ്എൻഡിപി യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. 1909 മുതൽ 13 വർഷത്തിലേറെകാലം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1913 ശ്രീമൂലം പ്രജാസഭ അംഗം, 1918 ൽ ആയിരുന്നു കുമാരനാശാന്റെ വിവാഹം, ഭാര്യ ഭാനുമതി,
1920 ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദമൊഴിഞ്ഞ് നിയമ സഭയിൽ അംഗമായി, തിരുവിതാംകൂർ നിയമനിർമ്മാണ സഭയിലും പ്രാതിന്നിധ്യം ലഭിച്ചു.
വീണപൂവ് എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് ആശാൻ മലയാളസാഹിത്യത്തിൽ ചുവടുറപ്പിച്ചത്. 1907ൽ മിതവാദി മാസികയിലൂടെ വീണ പൂവ് പുറത്തുവന്നു. കേരളവർമ്മ വലിയകോയി തമ്പുരാൻ കവിത പഠന വിഷയമായി ചേർത്തു,
1909ൽ സിംഹ പ്രസവം, 1911 ൽ നളിനി, 1913ൽ ലീല, 1915 ശ്രീബുദ്ധ ചരിതത്തിന്റെ 2 കാണ്ഡങ്ങളും, 1916ൽ ബാലരാമായണവും പ്രസിദ്ധപ്പെടുത്തി. ശ്രീ ബുദ്ധ ചരിതത്തിന്റെ മൂന്നും, നാലും ഭാഗങ്ങൾ 1917ൽ പുറത്തുവന്നു.
അഞ്ചാം ഭാഗം മരണശേഷം ആണ് പ്രസിദ്ധീകരിച്ചത്.
1918ല്‍ ഗ്രാമപക്ഷത്തിലെ കുയിൽ എഴുതി, 1919 എഴുതിയ പ്രരോദനം എ. ആർ. രാജരാജവർമ്മയുടെ വിയോഗത്തെ ആസ്പദമാക്കിയുള്ള വിലാപകാവ്യം ആയിരുന്നു. വിവേകോദയത്തിൽ ചിത്രയോഗ നിരൂപണം പ്രസിദ്ധപ്പെടുത്തിയതും ഇതേ വർഷത്തിലാണ്.
1919 ചിന്താവിഷ്ടയായ സീത രചിച്ചു 1922ൽ ദുരവസ്ഥ ചണ്ഡാലഭിക്ഷുകി എന്ന കാവ്യങ്ങളും പുഷ്പവാടി എന്ന ബാലകവിതയും പുറത്തുവന്നു. 1923ലാണ് കരുണ എഴുതിയത്. 2022ൽ ദുരവസ്ഥ ചണ്ഡാലഭിക്ഷുകി എന്നീ മഹാകാവ്യങ്ങളുടെ രചനാശതാബ്ദി കേരളീയ സമൂഹം ആഘോഷിച്ചിരുന്നു.
കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിളിച്ചത് തായാട്ട് ശങ്കരനാണ്. മലയാള കവിതയുടെ ഭാവമണ്ഡലത്തിൽ ആശാൻ ആവിഷ്കരിച്ച വിപ്ലവത്തിന്റെ ജ്വാല ഇന്നും അണയാതെ നിൽക്കുന്നു. സാമൂഹിക പ്രശ്നങ്ങളിലേക്ക് ആശാന്റെ കവിത വളർന്നത് 1920-21 കാലഘട്ടത്തിലാണ്. ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും എഴുതിയത്.
ജാതിഭേദത്തെയും, ദുരാചാരങ്ങളെയും എതിർക്കുന്നതിന് പത്രാധിപരെന്ന നിലയിൽ അദ്ദേഹം പരിശ്രമിച്ചു. ആശാന്റെ കവിതയിലും ജാതി നിർമ്മാർജ്ജനം മുഖ്യ ലക്ഷ്യമായി അവതരിപ്പിക്കപ്പെട്ടു. ആദ്യമായി ജാതി പ്രശ്നം പ്രമേയമായത് ദുരവസ്ഥയിലാണ്. മലബാറിലെ മാപ്പിള ലഹളക്കാലത്ത് നടന്നതായ സംഭവങ്ങളുടെനേർസാക്ഷ്യമാണ് ദുരവസ്ഥയുടെ ഇതിവൃത്തം.
ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശപ്രകാരം മലബാർ സന്ദർശിച്ച കുമാരനാശാൻ ദർശിച്ച ഹിന്ദു ഹത്യ യുടെ നേർചിത്രങ്ങളിൽ മനംനൊന്ത് മലബാർ കലാപത്തിന്റെ ഭീകരമുഖം അനാവരണം ചെയ്തുകൊണ്ട് രചിച്ചതായിരുന്നു ദുരവസ്ഥ.
മലബാറിന്റെ സാമൂഹ്യ സാഹചര്യങ്ങൾ അതേപടി അവതരിപ്പിച്ച കുമാരനാശാന് നിരവധിയായ എതിർപ്പുകളും അവഹേളനങ്ങളും നേരിടേണ്ടി വന്നു.
മതവാദികളുടെ ആക്ഷേപത്തിന്
ആധാരമായ ദുരവസ്ഥയിലെ ഒരു സന്ദർഭംആണ് നിധാനമായത്.
” കേരള ജില്ലയിൽ കേദാരവും കാടു,മലകളുമാർന്ന ദിക്കിൽ ക്രൂര മുഹമ്മദർ ചീന്തുന്ന ഹൈന്ദവ ചോരയാൽ ചോന്നെഴുംഏറനാട്ടിൽ
അമ്മമാരിലെ സഹോദരിമാരില്ലേ ഈ മൂർഖർ ക്കീശ്വര ചിന്തയില്ലേ?
ഹന്ത, മതമെന്ന് ഘോഷിക്കുന്നല്ലോ യീ ജന്തുകളെന്തതിൽ നീതിയില്ലേ.
19271ലെ മാപ്പിളലഹളയുടെ യുടെ ഭീകരമായ മുഖം ഏതൊരാൾക്കും ബോധ്യപ്പെടാൻ, മലബാർ കലാപത്തിന്റെ വർഗീയ മുഖം അനാവരണം ചെയ്ത ഈ ഒറ്റ കൃതി മതിയാകും.
അക്കാലത്ത് മാപ്പിളമാർ ഹിന്ദുക്കളെ ആക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഓടിപ്പോയി ചാത്തന്റെ കുടിലിൽ അഭയം പ്രാപിച്ച സാവിത്രി അന്തർജ്ജന ത്തിന്റെയും കഥ കൂടിയായിരുന്നു ദുരവസ്ഥ. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലത്ത് ഉത്തരം ഒരു പ്രമേയം കവിതയിൽ കൊണ്ടുവന്നു എന്നതാണ്ഇതിന്റെ മൂല്യം.
ശ്രീബുദ്ധന്റെ ദിവ്യാവതാര കഥകളിൽ ഒന്നായ മാതംഗി എന്ന ചണ്ഡാല യുവതിയുടെ സംഘപ്രവേശമാണ് ചണ്ഡാലഭിക്ഷുകിയുടെ ഇതിവൃത്തം, ജാതി ശ്രേണിയിൽ ഏറെ പിന്നോക്കം നിൽക്കുന്ന സമുദായത്തിൽപ്പെട്ട മാതംഗിയോട് ഉന്നതകുലജാതനായ ആനന്ദഭിക്ഷു കുടി ക്കാൻ വെള്ളം ചോദിക്കുന്നിടത്ത് തുടങ്ങുന്ന കഥ മനുഷ്യസമത്വത്തിന്റെ ദർശനത്തെ ഉത്‌ഘോഷിക്കുന്നു.
“ദാഹിക്കുന്നു ഭഗിനി “
“കൃപാരസം -മോഹനം ” “കുളിർ തണ്ണീരിതാശു നീ “
ഓമലേ, തരു’തെല്ലെന്നത് കേട്ടോ’രാ മനോഹരിയമ്പരന്നോതിനാൾ.
“അല്ലലെന്തു കഥയിതു കഷ്ടമേ”
“അല്ലലാലങ്ങു ജാതി മറന്നിതോ”
നീച നാരി തൻ കയ്യാൽ വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ
കോപമേലരുതേ ജലം തന്നാലും പാപമുണ്ടിവളൊരു ചണ്ഠാലി.
ഗ്രാമത്തിൻ പുറത്തുവസിക്കുന്ന ചാമർ നായകൻ തന്റെ കിടാത്തി താൻ
“ഓതിനാൻ ഭിഷുവേറ്റം വിലക്ഷനായ് “
” ജാതി ചോദിക്കുന്നില്ല സോദരീ ” “ചോദിക്കുന്നു നീർ, നാവു വരണ്ടഹോ “
ഭീതിവേണ്ട തരികതെനിക്ക് നീ,
എന്നുടനെ കരപുടം നീട്ടിനാർചെന്നളിന മനോഹരൻ സുന്ദരൻ.
“പിന്നെ തർക്കം പറഞ്ഞില്ലയോമലാൾ.”
മനുഷ്യർക്കിടയിൽ ജാതി വ്യത്യാസങ്ങൾ പാടില്ലെന്ന് പറഞ്ഞ ആനന്ദൻ മാതംഗി യിൽ നിന്ന് വെള്ളം വാങ്ങി കുടിക്കുന്നു.
മനുഷ്യസമത്വത്തിന്റെ ഈ ദർശനം മാതംഗിയ്ക്കും, കേരളീയ ജനസമൂഹത്തിനും പുതിയ പ്രകാശമാണ് ഈ കൃതിയിലൂടെ കുമാരനാശാൻ നൽകിയത്.
ഈ കവിത സന്ദർഭങ്ങ ളിലൂടെ ആശാൻ
അന്നത്തെ സാമൂഹ്യ സാഹചര്യമാണ് കവിതയിൽ കോറിയിട്ടത്. “ജാതികടന്നശുദ്ധമാക്കിയ ഭാർഗ്ഗവക്ഷേത്രത്തിന്” ജാത്യാതീത മനോഭാവത്തെയാണ് കുമാരനാശാൻ തന്റെ രചനകളിലൂടെ സംഭാവന നൽകിയത്.
സാമൂഹ്യ മാറ്റത്തിനായി കവിതയെ ഉപാധിയാക്കികുമാരനാശാൻ നടത്തിയ പരിശ്രമമാണ് അദ്ദേഹത്തിന്റെ രചനകളിൽ എല്ലാം കാണാൻ കഴിയുന്നത്. ജാതീയമായഉച്ച നീച്ചത്വങ്ങൾക്കും,അനാചാരങ്ങൾക്കും, അസ്വാതന്ത്ര്യങ്ങൾക്കും എതിരായ ചിന്തകൾ ആശാൻ തന്റെ കവിതകളിലൂടെ അഭംഗുരം വാരി വിതറി, കേരളീയ നവോത്ഥാന, സാമൂഹികാന്തരീക്ഷത്തിന് വളക്കൂറുള്ള മണ്ണാക്കി പരശുരാമ ക്ഷേത്രത്തെ സജ്ജമാക്കി.
1924 ജനുവരി 16ന് പല്ലനയാറ്റിൽ ഉണ്ടായ റെഡ്മിർ ബോട്ട് അപകടത്തിൽ പല്ലനയാറിന്റെ ഓളപ്പരപ്പുകളിൽ ആ മഹത് ജീവിതം ഒഴുകിയൊടുങ്ങുമ്പോൾ,കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ അന്തരീക്ഷത്തിൽനിറ ശോഭയോടെ ജ്വലിച്ചു നിന്ന ശുക്രനക്ഷത്രം അണയുകയായിരുന്നു.
പല്ലനയാറ്റിൽ നടന്ന ബോട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മുങ്ങിയെടുക്കുമ്പോൾ അടച്ചിട്ട ക്യാബിനുള്ളിൽ ആയിരുന്നു ആശാന്റെ മൃതദേഹം കണ്ടെത്തിയത് എന്നത് അകാലത്തിലുള്ള മരണത്തിന്റെ ദുരൂഹതയ്ക്ക് ഇന്നും ഉത്തരം ലഭിക്കാതെ നിലനിൽക്കുന്നു.
Discussion about this post