ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് ബിജെപിക്ക് ആദ്യ എംപി. ഗുജറാത്തില്‍ സൂററ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ വിജയിച്ചത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശപത്രിക ഇന്നലെ തള്ളിയിരുന്നു. പത്രികയില്‍ ഒപ്പുവച്ച നിര്‍ദേശകര്‍ മൂന്നുപേരും തങ്ങളുടെ ഒപ്പല്ല പത്രികയിലെന്ന് വ്യക്തമാക്കിയതോടെയാണ് തള്ളിയത്. പകരക്കാരനായ സ്ഥാനാര്‍ത്ഥി സുരേഷ് പദ്സലയുടെ നാമനിര്‍ദ്ദേശ പത്രികയും അസാധുവായി. കുംഭാനിയും പദ്സലയും സമര്‍പ്പിച്ച നാല് നാമനിര്‍ദ്ദേശ ഫോമുകളും നിരസിച്ചു. സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചിരുന്ന മറ്റ് ആറു പേരും പിന്മാറിയതോടെ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.





![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)








Discussion about this post