സംപൂജ്യ: ശുഭാനന്ദഗുരുദേവന്‍
ആത്മബോധോദയ സംഘം സ്ഥാപകന്‍ – ശ്രീ:ശുഭാനന്ദാശ്രമ ഗുരുദേവൻ
(28:04:1882 -29:07:1950)
ഈ. എസ്. ബിജു
സംസ്ഥാന വക്താവ്
ഹിന്ദുഐക്യവേദി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയിലും പ്രത്യേകിച്ച് ഹിന്ദുസമുദായത്തിലും സാമൂഹ്യപരിവർത്തനത്തിനായി നവീനമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചവരിൽ പ്രമുഖനായിരുന്നു ശുഭാനന്ദഗുരുദേവൻ.
1882 ഏപ്രില്‍ മാസം 28 തീയതി കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ , ബുധനൂര്‍ വില്ലേജില്‍ കുലായിക്കല്‍ വീട്ടില്‍ ഇട്ട്യാതി , കൊച്ചുനീലി ദംബതിമാരുടെ മകനായിട്ടാണ് പാപ്പൻഎന്ന് പേരിട്ട(പൂർവ്വാശ്രമ നാമം )ശുഭാനന്ദ ഗുരുദേവൻ ജനിച്ചത് .
അച്ഛന്‍ ഒരു ജ്യോതിഷനും, അമ്മ തികഞ്ഞൊരു ഈശ്വര വിശ്വാസിയുമായിരുന്നു. വിവാഹ ശേഷം മക്കളില്ലാതിരുന്ന ദമ്പ തിമാര്‍ക്ക് 24 വര്‍ഷത്തെ പുണ്യ ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും വഴിപാടുകള്‍ക്കും , ഭജനകള്‍ക്കും ഒടുവില്‍ ഒരാണ്‍കുഞ്ഞ് ജനിച്ചത്.
വളരെ കുട്ടിക്കാലം മുതല്‍ക്കു തന്നെ ആത്മീയമായ അറിവുകളും, പല അത്ഭുത പ്രവര്‍ത്തികളുംപാപ്പൻ കാണിക്കുകയും ചെയ്തിരുന്നു. ഇതു കണ്ടു പരിഭ്രാന്തരായ മാതാപിതാക്കള്‍ ഈ കുട്ടിയില്‍ അമാനുഷികമായ കഴിവുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ഇതിനൊരു പരിഹാരത്തിനായി അടുത്തുള്ള ക്ഷേത്രത്തിലെ തന്ത്രിയെ സമീപിക്കുകയും ചെയ്തു. “നിങ്ങള്‍ ജന്മം നല്കിയത് മനുഷ്യരാശിയുടെ രക്ഷകനെയാണെന്നും ,ഇവന്‍ആയിരങ്ങളാല്‍ആരാധിക്കപ്പെടുമെന്നും തന്ത്രി കല്‍പ്പിച്ചു”. ഈ കുട്ടിയുടെ 7 മത്തെ വയസില്‍ (16 നവ: 1889) ഒരു വെള്ളിയാഴ്ച വൈകുന്നേരം അതിശക്തമായ ഒരു പ്രകാശം അനുഭവപ്പെട്ടു. അത് തുടര്‍ച്ചയായി 3 ദിവസം നീണ്ടു നില്‍ക്കുകയും നാലാം ദിവസം പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്തു.
ഈ സ്വയം പ്രകാശം ഓരോ മനുഷ്യനിലും ഉള്ളതാണെന്നും, അത് സ്വര്‍ഗീയമായ സ്വയം പ്രകാശത്തിന്‍റെ ഒരംശമാണെന്നും , അതിലെത്തിച്ചേരാന്‍ ഒരു ഗുരുവിന്‍റെ സഹായം ആവശ്യമാണെന്നും പാപ്പൻ കുട്ടി തിരിച്ചറിഞ്ഞു,
1894-ല്‍ അമ്മയുടെ മരണത്തിന് ശേഷം തന്നിലുദയമായ സ്വയംപ്രകാശത്തിന്‍റെ പൊരുള്‍ തേടി ഒരു തീര്‍ഥാടനം ആരംഭിച്ചു. എല്ലാ പുണ്യ സ്ഥലങ്ങളിലും, പല പണ്ഡിതന്മാരെയും സന്ദര്‍ശിച്ചു. തനിക്കനുഭവപ്പെട്ട ദിവ്യാനുഭവത്തെ കുറിച്ച് കൃത്യമായ ഒരു വിശദീകരണവും അദ്ദേഹത്തിന്ലഭിച്ചില്ല. അതിനുശേഷം 1914 ല് അദ്ദേഹം തിരിച്ചു വന്ന് ധ്യാനനിരതനായിഇടുക്കി ജില്ലയിലെ കരിന്തരുവി മലമുകളിൽ ഒരു പുന്നമരചുവട്ടിൽ ധ്യാനത്തിൽഇരുന്നു.. ഈ സ്ഥലമാണ് ഇന്ന് തപോഗിരി എന്നറിയപ്പെടുന്നത് മൂന്നു ദിവസത്തെ കഠിനമായ ധ്യാനത്തിനൊടുവില്‍ സ്വര്‍ഗീയമായ ഒരു പ്രഭോദയം ഉളവായി. അതാണ് കലിയുഗത്തിലെ ജ്ഞാന ഖഡ്ഗിയുടെ അവതാരം എന്ന് അദ്ദേഹം വിശ്വസിച്ചു.
തനിക്കു ലഭ്യമായ അറിവുകളും മറ്റും മനുഷ്യരാശിയിലേക്ക് പകര്‍ന്നുനല്‍കുന്നതിനായാണ് ശുഭാനന്ദ ഗുരുദേവന്‍ ആത്മബോധോദയ സംഘം സ്ഥാപിച്ചത്.
ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും , അടിമത്വവും , തൊട്ടുകൂടായ്മയും സമൂഹത്തില്‍ നിന്നും ഒഴിവാകപ്പെടേണ്ടതാണെന്നും ഗുരു ഉത്ബോദിപ്പിച്ചു.
മനുഷ്യരെല്ലാം അന്യരല്ലെന്നും ആത്മാവില്‍ ഏവരും തുല്ല്യരാണെന്നും, അന്യമായി തോന്നുന്നുവെങ്കില്‍ അതറിവുകേടാണെന്നും ദൈവ സൃഷ്ടിയില്‍ ഏവരും തുല്യരാണെന്നും ഗുരു ഉത്ബോധിപ്പിക്കുന്നു.
തനിക്കു ലഭ്യമായ അറിവുകളും മറ്റും മനുഷ്യരാശിയിലേക്ക് പകര്‍ന്നു നല്‍കുന്നതിനായാണ് ശുഭാനന്ദ ഗുരുദേവന്‍ ആത്മബോധോദയ സംഘം സ്ഥാപിച്ചത്.
ഏറ്റവും പിന്നോക്കമായ പറയ(സാംബവ) സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്, ദാരിദ്ര്യപീഡക്ക് പുറമേ അന്ന് കൊടികുത്തി വാണിരുന്ന സവർണ മേധാവിത്വത്തിന്റെ ക്രൂരതയും അനുഭവിക്കേണ്ടി വന്നു.
പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ മരണത്തിനു ശേഷമാണ് ഗുരുദേവൻ ദേശാടനത്തിന് പോയത് . തന്റെ യാത്രയിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും അദ്ദേഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി . പിന്നോക്ക സമുദായക്കാരുടെ അടിമത്ത സമാനമായ ജീവിതം അദ്ദേഹത്തെ വേദനിപ്പിച്ചു. ആത്മീയതയിൽ ഊന്നിയ സാമൂഹിക വിപ്ലവത്തിനു വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ആ വർഷം തന്നെ ചെറുകോൽ ഗ്രാമത്തിൽ ഒരു ആശ്രമവും ആരംഭിച്ചു.’ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദഗുരുദേവനും സ്വീകരിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ തന്റെ ആശയ പ്രചാരണത്തിനായി 1926 ൽ അദ്ദേഹം ആത്മബോധോദയ സംഘം എന്നസംഘടന രൂപീകരിച്ചു.
തന്റെഅനുയായികളുടെഇടയിലുണ്ടായിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ശുഭാനന്ദഗുരു ശക്തമായി എതിർത്തു. 1934 ജനുവരി 19ന് മാവേലിക്കരയ്ക്ക് അടുത്തുള്ള തട്ടാരമ്പലത്തു വെച്ച് ശുഭാനന്ദഗുരുവിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയെ സ്വീകരിച്ചു. സന്ദർശന വേളയിൽ ഗാന്ധിജി ആത്മബോധോദയ സംഘത്തിന്ഇരുപത്തഞ്ച് രൂപ സംഭാവന ചെയ്യുകപോലും ഉണ്ടായി.
1935 നവംബർ 10 ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് ഗുരുവിന്റെ നേതൃത്വത്തിൽ 101 അനുയായികൾ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തുകയും മഹാരാജാവിന് നിവേദനം സമർപ്പിക്കുകയുംചെയ്തു.
1945ൽ ഗുരുദേവ ജന്മഭൂമിയായ കുട്ടംപേരൂർ വേട്ടവക്കേരിയിൽ കലിയുഗ ക്ഷേത്രമായ ആദർശാശ്രമത്തിന് ഗുരു തൃക്കരങ്ങളാൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
1950 ജൂലൈ 29 ന് 69 ാമത്തെ വയസ്സിൽ ശുഭാനന്ദ ഗുരുദേവന്റെ ദിവ്യ ചൈതന്യം ആത്മ ജ്യോതിയിൽ ലയിച്ചു . ഭൗതികശരീരം മാവേലിക്കര കൊട്ടാർക്കാവ് ആശ്രമത്തിൽ സംസ്കരിച്ചു.
Discussion about this post