കൊല്ലം: കേരളത്തിലെ യുവതീയുവാക്കളുടെ ശാക്തീകരണത്തിനും സേവന പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ വിശ്വഹിന്ദുപരിഷത്ത് പദ്ധതികള്‍ ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ര്ട സംഘടനാ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദേ. വിശ്വഹിന്ദു പരിഷത്ത് കൊല്ലം വിഭാഗിലെ പ്രഖണ്ഡ് ഉപരിപ്രവര്‍ത്തകരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഹൈന്ദവ യുവതയെ ലക്ഷ്യംവച്ചുള്ള ഗൂഢ നീക്കങ്ങളെ തുടക്കത്തിലെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ബജറംഗ്ദള്‍, ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ തയാറാകണം. ലൗ ജിഹാദ്, ഗോഹത്യ, മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ സംഘടന സജീവമായി ഇടപെട്ടില്ലെങ്കില്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകും.
രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാതെ സനാതന ധര്‍മ്മ വിശ്വാസികളെ ഒന്നിപ്പിക്കുവാന്‍ പരിഷത്ത് പ്രവര്‍ത്തകര്‍ പരമാവധി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന ഭീഷണി കേരളത്തിലെ ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരേ പോലെയാണ് നേരിടുന്നത്. ജാതി- രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഹൈന്ദവ വിശ്വാസികളും ഒന്നിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിന്നക്കട നാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ രാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, വിഭാഗ് സെക്രട്ടറി മനേഷ് തമ്പി, ജില്ലാ പ്രസിഡന്റ് കൃഷ്ണ കുമാര്‍, വിഭാഗ് സംഘടനാ സെക്രട്ടേറി സുധാകരന്‍ മാരൂര്‍, ജില്ലാ സെക്രട്ടറി ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
Discussion about this post